Edo kadinyanyaool

ഏതോ കടിഞ്ഞൂല്‍
Year
Language

ഏതോ കടിഞ്ഞൂല്‍ കിനാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടും മോഹമേ
ഏഴല്ല എഴുനൂറു വര്‍ണ്ണങ്ങളിടും നിന്റെ തൂവല്‍ കുടങ്ങള്‍ വിരിഞ്ഞുവോ
ഉം ഉം ഉം

പൂവുകളുടെ നാണവും പൂങ്കിളികളുടെ ഈണവും
നുകര്‍ന്നും പകര്‍ന്നും മഞ്ഞരുവിയും കുഞ്ഞലകളും
പൂവുകളുടെ നാണവും പൂങ്കിളികളുടെ ഈണവും
നുകര്‍ന്നും പകര്‍ന്നും മഞ്ഞരുവിയും കുഞ്ഞലകളും
മാറില്‍ നഖം കൊണ്ട് മാരോത്സവങ്ങള്‍ക്ക് രേഖാപടം നെയ്തിടുന്നുവോ
ഉം.....ഉം..... ഉം..... (ഏതോ കടിഞ്ഞൂല്‍)

കാല്‍ത്തളകള്‍ കിലുങ്ങിയും കൈ നഖേന്ദു മിനുങ്ങിയും
കാതരേ ആതിരേ ആരെ നീ തേടുന്നു
ഈ വസന്ത വികാരവും ലോലമാം അനുരാഗവും
നിന്റെ മനസ്സില്‍ ഒതുങ്ങുവാന്‍ കാത്തു നില്ക്കുകയാണിതാ
നിന്‍ നൂപുരം മെല്ലെ കൊഞ്ചുന്ന ശീലല്ലേ ഇന്നോണ സംഗീത സാധകം
ഉം....ഉം....ഉം..... (ഏതോ കടിഞ്ഞൂല്‍)

edo kaḍiññūl kināvinṟĕ sillayil ūññāliḍuṁ mohame
eḻalla ĕḻunūṟu varṇṇaṅṅaḽiḍuṁ ninṟĕ tūval kuḍaṅṅaḽ viriññuvo
uṁ uṁ uṁ

pūvugaḽuḍĕ nāṇavuṁ pūṅgiḽigaḽuḍĕ īṇavuṁ
nugarnnuṁ pagarnnuṁ maññaruviyuṁ kuññalagaḽuṁ
pūvugaḽuḍĕ nāṇavuṁ pūṅgiḽigaḽuḍĕ īṇavuṁ
nugarnnuṁ pagarnnuṁ maññaruviyuṁ kuññalagaḽuṁ
māṟil nakhaṁ kŏṇḍ mārotsavaṅṅaḽkk rekhābaḍaṁ nĕydiḍunnuvo
uṁ.....uṁ..... uṁ..... (edo kaḍiññūl)

kālttaḽagaḽ kiluṅṅiyuṁ kai nakhendu minuṅṅiyuṁ
kādare ādire ārĕ nī teḍunnu
ī vasanda vigāravuṁ lolamāṁ anurāgavuṁ
ninṟĕ manassil ŏduṅṅuvān kāttu nilkkugayāṇidā
nin nūburaṁ mĕllĕ kŏñjunna śīlalle innoṇa saṁgīda sādhagaṁ
uṁ....uṁ....uṁ..... (edo kaḍiññūl)