Edo gaanam

ഏതോ ഗാനം
Year
Language

ഏതോ ഗാനം പോലെ, മാനസം ഇന്നുണർന്നു
ഏകാന്ത സ്വപ്നങ്ങളിൽ, വീണ്ടും മോഹം തേൻ പകർന്നു

നൊമ്പരം കൊള്ളുമെൻ ആത്മാവിൽ
ഇന്നലെ വന്നൊരു രാഗമേ
നൊമ്പരം കൊള്ളുമെൻ ആത്മാവിൽ
ഇന്നലെ വന്നൊരു രാഗമേ
മിഴി നീരുമായ്‌ വിട വാങ്ങി നീ
ഈ ദ്വീപിൽ വീണ്ടും ഞാൻ ഏകനായ്‌..
(ഏതോ ...)

കൈകളിൽ ചെമ്പനീർ പൂക്കളുമായ്‌
എന്തിനു മോഹിച്ചു വന്നു ഞാൻ
ഒരു വാക്കിനായ്‌ കാതോർക്കവേ
നിൻ പ്രേമ മന്ദിരം കണ്ടു നിന്നു

ശൂന്യമായ്‌ കുങ്കുമ പൂവനങ്ങൾ
മൂകമായ്‌ എന്നിലെ ശാരിക
കദനങ്ങളായ്‌, മണി ദീപമായ്‌
എൻ ദാഹം വീണ്ടും പോയ്‌ മറഞ്ഞു..
(ഏതോ ...)

edo gānaṁ polĕ, mānasaṁ innuṇarnnu
egānda svapnaṅṅaḽil, vīṇḍuṁ mohaṁ ten pagarnnu

nŏmbaraṁ kŏḽḽumĕn ātmāvil
innalĕ vannŏru rāgame
nŏmbaraṁ kŏḽḽumĕn ātmāvil
innalĕ vannŏru rāgame
miḻi nīrumāy‌ viḍa vāṅṅi nī
ī dvībil vīṇḍuṁ ñān eganāy‌..
(edo ...)

kaigaḽil sĕmbanīr pūkkaḽumāy‌
ĕndinu mohiccu vannu ñān
ŏru vākkināy‌ kādorkkave
nin prema mandiraṁ kaṇḍu ninnu

śūnyamāy‌ kuṅguma pūvanaṅṅaḽ
mūgamāy‌ ĕnnilĕ śāriga
kadanaṅṅaḽāy‌, maṇi dībamāy‌
ĕn dāhaṁ vīṇḍuṁ poy‌ maṟaññu..
(edo ...)