Ededo janmattil

ഏതേതോ ജന്മത്തില്‍
Year
Language

ഏതേതോ ജന്മത്തിന്‍ ഇടനാഴിയില്‍
കത്താത്ത കൈത്തുമ്പിന്‍ തിരിയാണ് നീ
മറ്റേതോ മൌനത്തിന്‍ മലര്‍വാടിയില്‍
മായാത്ത കണ്ണീരിന്‍ മഴയാണ് നീ
നോവുന്നു സ്വപ്‌നങ്ങള്‍ നെഞ്ചില്‍
നീറുന്നു മോഹങ്ങള്‍ ഉള്ളില്‍
യാമങ്ങള്‍ തേങ്ങുന്നു വിണ്ണില്‍
പാടാത്ത പാട്ടിന്റെ കൂട്ടില്‍
കാറ്റേ നിന്‍ കാല്‍പ്പെരുമാറ്റങ്ങള്‍ കേള്‍ക്കാതെ
ഈ രാവില്‍ കൂരിരുള്‍ കോണില്‍ നീ കേഴുന്നു

മുത്തുക്കുട കെട്ടിത്തരുവാന്‍
മുത്തം കവിള്‍ മുത്തി തരുവാന്‍
നൃത്ത ചുവടാടിത്തരുവാന്‍
മുട്ട്ക്കുഴല്‍ ഊതിത്തരുവാന്‍
കൂടെ പോന്നു കുറുകി പോന്നു
വസന്തമാം കുയിലമ്മമാര്‍
എന്നും എന്നും നിന്‍ കാവലായി
നെഞ്ചം നീട്ടി നില്‍ക്കുന്നൊരു
വെണ്‍ മുലപ്പാലായി നീ
വെണ്‍ മുലപ്പാലായി നീ
(ഏതേതോ ജന്മത്തിന്‍)

വര്‍ണ്ണ കനവെല്ലാം വെറുതെ
മഞ്ഞക്കിളി മഞ്ഞില്‍ മറയാന്‍
മൊട്ടിട്ടത് മൊട്ടായി പൊഴിയാന്‍
ചില്ലിട്ടൊരു കൂട്ടില്‍ കഴിയാന്‍
ചാഞ്ഞേ പെയ്യും പെരുമഴയില്‍
കടലിന്റെ കരള്‍ പിടഞ്ഞു
പൊന്നണിഞ്ഞ നിന്നോര്‍മ്മയില്‍
കണ്ണും നാട്ടു നില്‍ക്കുന്നൊരു
വാത്സല്യ തെല്ലായി നീ
വാത്സല്യ തെല്ലായി നീ
(ഏതേതോ ജന്മത്തിന്‍)

ededo janmattin iḍanāḻiyil
kattātta kaittumbin tiriyāṇ nī
maṭredo maൌnattin malarvāḍiyil
māyātta kaṇṇīrin maḻayāṇ nī
novunnu svap‌naṅṅaḽ nĕñjil
nīṟunnu mohaṅṅaḽ uḽḽil
yāmaṅṅaḽ teṅṅunnu viṇṇil
pāḍātta pāṭṭinṟĕ kūṭṭil
kāṭre nin kālppĕrumāṭraṅṅaḽ keḽkkādĕ
ī rāvil kūriruḽ koṇil nī keḻunnu

muttukkuḍa kĕṭṭittaruvān
muttaṁ kaviḽ mutti taruvān
nṛtta suvaḍāḍittaruvān
muṭṭkkuḻal ūdittaruvān
kūḍĕ ponnu kuṟugi ponnu
vasandamāṁ kuyilammamār
ĕnnuṁ ĕnnuṁ nin kāvalāyi
nĕñjaṁ nīṭṭi nilkkunnŏru
vĕṇ mulappālāyi nī
vĕṇ mulappālāyi nī
(ededo janmattin)

varṇṇa kanavĕllāṁ vĕṟudĕ
maññakkiḽi maññil maṟayān
mŏṭṭiṭṭat mŏṭṭāyi pŏḻiyān
silliṭṭŏru kūṭṭil kaḻiyān
sāññe pĕyyuṁ pĕrumaḻayil
kaḍalinṟĕ karaḽ piḍaññu
pŏnnaṇiñña ninnormmayil
kaṇṇuṁ nāṭṭu nilkkunnŏru
vātsalya tĕllāyi nī
vātsalya tĕllāyi nī
(ededo janmattin)