ഏദന്‍താഴ്‌വരയില്‍
ചിരിതൂകും ലില്ലിപ്പൂവേ
അകലെനിന്നെങ്കിലും എന്റെ
കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ
(ഏദന്‍)
ഈറന്‍മേഘങ്ങള്‍ തമ്മില്‍ പുല്‍കും
ഈ നീലമുന്തിരിത്തോപ്പില്‍
ഒരുമതന്‍ കൂടൊരുക്കാം
ഓര്‍മ്മതന്‍ കുടിലു കെട്ടാം
അതില്‍ നാം ഒന്നുമല്ലാതായ്ത്തീരാം
(ഏദന്‍)
ആഴിത്തിരകളായ് നമ്മള്‍
അന്നാദ്യം പുല്‍കിയ രാവില്‍
ചൊടികള്‍ തേന്‍ചുരന്നു
സിരകളില്‍ സ്വരമുണര്‍ന്നു
ഇനിയും എന്നെന്നുമൊന്നായിത്തീരാം
(ഏദന്‍)