ദുർവ്വാസാവിവൻ.. ദുർവ്വാസാവിവൻ..
ശൈവകോപാംശ സംഭൂതൻ
സർവ്വലോകങ്ങളും സാദരം കീർത്തിക്കും
അത്ഭുത യോഗഫലസിദ്ധിയാർന്നുള്ളവൻ
ക്ഷിപ്രകോപത്തിനാൽ അഖിലജഗത്തെയും
ഭസ്മീകരിക്കുവാൻ ശക്തിയാർന്നുള്ളവൻ...
ദുർവ്വാസാവിവൻ.. ദുർവ്വാസാവിവൻ.. ദുർവ്വാസാവിവൻ...
എന്ത്... നമ്മെ ആദരിപ്പാൻ ആരുമില്ലെന്നോ..
അതിഥിസൽക്കാരപ്രിയനെന്നു പേരുകേട്ട കണ്വമാമുനി വാഴുമീ ദിവ്യാശ്രമത്തിൽ
നമ്മെ ആദരിപ്പാൻ ആരുമില്ലെന്നോ..
നമ്മെ വിസ്മരിച്ചെന്നോ...
ഉപചാരം കൈ വിട്ടവളേ.. വിരഹാധിയിൽ വിവേകമാകെ നശിച്ചവളേ
ആരിൽ നീ മനമൂന്നി ഇരിക്കുന്നൂ..
ആരുടെ പുഞ്ചിരി നിന്നകതാരിൽ തേൻതുള്ളി ഇടുന്നൂ..
ആരിൽ നീ വിശ്വാസമണയ്ക്കുന്നൂ..
അവൻ നിന്നെ ഓർക്കാതെ പോട്ടേ...