ദുഃഖത്തിൻ കയ്പ്പുനീർ മോന്തുവാൻ
സുഖത്തിന്റെ കൽക്കണ്ടം നീട്ടുന്നു നിയതി
ഒരു തുണ്ടു കൽക്കണ്ടം നീട്ടുന്നു നിയതി
പാട്ടിന്റെ പാരമ്യത്തിൽ താളം തെറ്റുന്നു
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു
നാട്യത്തിൻ മൂർച്ചയിൽ മുഖപടം വീഴുന്നു
നടന്മാരും നടികളും കുഴയുന്നു..
കുഴയുന്നൂ..
(ദുഃഖത്തിൻ..)
ഓരോ മഴവില്ലിൻ പുറകിലും വാളുമായ്
ഓരോ കരിമുകിൽ ഒളിച്ചുനില്പൂ
പുലരിക്കഥ കണ്ടു പാടുന്ന പൂമ്പാറ്റ
ഇരുളിന്റെ പ്രളയത്തെ മറക്കുന്നു...
മറക്കുന്നു...
(ദുഃഖത്തിൻ..)