Duhkhame nee

ദുഃഖമേ നീ
Work
Year
Language

ആ...ആ....ആ....ആ..
ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....ആ...നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...
ഒരിയ്ക്കലും നിലയ്ക്കാത്ത കാലപ്രവാഹത്തില്‍
ജനനവും മരണവും നീര്‍പ്പോളകള്‍...
ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....ആ..നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...ആ

ആ....ആ....ആ...
പനിനീര്‍ത്തിരകളില്‍ വിടരാന്‍ തുടങ്ങിയ പവിഴത്താമര പൊഴിഞ്ഞല്ലോ
പകരും മുന്‍പേ സ്നേഹാമൃതത്തിന്റെ പളുങ്കുപാത്രം ഉടഞ്ഞല്ലോ...
വിധിയോ ഇതു ചതിയോ.......വിധിയോ ഇതു ചതിയോ....
ഫണം വിടര്‍ത്തും വിഷാഗ്നിജ്വാലകള്‍...ഈ
വിഷാഗ്നിജ്വാലകള്‍...

ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ...
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...

ആ...ആ...
മിഴിനീര്‍ച്ചുഴികളില്‍ മറയാന്‍ പിടയൊത്ത പകലിന്‍ പൂഞ്ചിറകൊടിഞ്ഞല്ലോ...
ഇരുളും വാനില്‍ മോഹാന്ധകാരത്തില്‍ കറുത്തനാഗങ്ങള്‍ പിണഞ്ഞല്ലോ...
മറക്കൂ മനസ്സേ....മീനത്തിലെരിയും നിദാന്തജ്വാലകള്‍...ഈ
നിദാന്തജ്വാലകള്‍.....

ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ..ആ....
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....ആ....നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...ആ...

ā...ā....ā....ā..
duḥkhame nī agniyo ninnil tuḍaṅṅī prabañjaṁ...ā
ninnil ŏḍuṅṅuṁ prabañjaṁ....ā...ninnil ŏduṅṅuṁ prabañjaṁ...
ŏriykkaluṁ nilaykkātta kālapravāhattil
jananavuṁ maraṇavuṁ nīrppoḽagaḽ...
duḥkhame nī agniyo ninnil tuḍaṅṅī prabañjaṁ...ā
ninnil ŏḍuṅṅuṁ prabañjaṁ....ā..ninnil ŏduṅṅuṁ prabañjaṁ...ā

ā....ā....ā...
paninīrttiragaḽil viḍarān duḍaṅṅiya paviḻattāmara pŏḻiññallo
pagaruṁ munpe snehāmṛtattinṟĕ paḽuṅgubātraṁ uḍaññallo...
vidhiyo idu sadiyo.......vidhiyo idu sadiyo....
phaṇaṁ viḍarttuṁ viṣāgnijvālagaḽ...ī
viṣāgnijvālagaḽ...

duḥkhame nī agniyo ninnil tuḍaṅṅī prabañjaṁ...ā...
ninnil ŏḍuṅṅuṁ prabañjaṁ....ninnil ŏduṅṅuṁ prabañjaṁ...

ā...ā...
miḻinīrscuḻigaḽil maṟayān piḍayŏtta pagalin pūñjiṟagŏḍiññallo...
iruḽuṁ vānil mohāndhagārattil kaṟuttanāgaṅṅaḽ piṇaññallo...
maṟakkū manasse....mīnattilĕriyuṁ nidāndajvālagaḽ...ī
nidāndajvālagaḽ.....

duḥkhame nī agniyo ninnil tuḍaṅṅī prabañjaṁ...ā..ā....
ninnil ŏḍuṅṅuṁ prabañjaṁ....ā....ninnil ŏduṅṅuṁ prabañjaṁ...ā...