Doore maamalayil

ദൂരേ മാമലയില്‍
Work
Year
Language

ദൂരേ മാമലയില്‍ പൂത്തൊരു ചെമ്പകത്തിന്‍
പൂവാകെ നുള്ളി പൂമാല കോര്‍ക്കുന്നതാരോ ആരോ ആവണിത്തിങ്കളോ?
(ദൂരേ മാമലയില്‍...)

ഉലയാത്ത പൂനിലാ പൂന്തുകിലാല്‍
ഉടലാകെ മൂടിയ പെണ്‍കിടാവേ
മാനത്തെവീട്ടിലെ മാണിക്യ മൊട്ടല്ലെ
താഴത്തു നീയും വായോ....വായോ..
(ദൂരേ മാമലയില്‍...)

മുകിലിന്റെ ആശ്രമവാടികളില്‍
കളിയാടും മാനിനെ കൊണ്ടുതരാമോ
താഴത്തു വെയ്ക്കാതെ താമരക്കണ്ണനു
താരാട്ടു ഞാന്‍ പാടാം പാടാം....
(ദൂരേ മാമലയില്‍...)

dūre māmalayil pūttŏru sĕmbagattin
pūvāgĕ nuḽḽi pūmāla korkkunnadāro āro āvaṇittiṅgaḽo?
(dūre māmalayil...)

ulayātta pūnilā pūndugilāl
uḍalāgĕ mūḍiya pĕṇgiḍāve
mānattĕvīṭṭilĕ māṇikya mŏṭṭallĕ
tāḻattu nīyuṁ vāyo....vāyo..
(dūre māmalayil...)

mugilinṟĕ āśramavāḍigaḽil
kaḽiyāḍuṁ māninĕ kŏṇḍudarāmo
tāḻattu vĕykkādĕ tāmarakkaṇṇanu
tārāṭṭu ñān pāḍāṁ pāḍāṁ....
(dūre māmalayil...)