Doore doore doore

ദൂരെ ദൂരെ ദൂരെ
Work
Year
Language

ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ
നീലാകാശത്തിന്‍ താഴെ
മലകളും കാടും കാവല്‍ കാക്കുന്ന
മലയാളമാണെന്റെ ദേശം...
(ദൂരെ...)

തോടും പുഴകളും ഓണക്കിളികളും
പാടിയുണര്‍ത്തുന്ന ദേശം
പവിഴം വിളയുന്ന പുഞ്ചകള്‍ കായലില്‍
കവിളത്തു മുത്തും പ്രദേശം... (തോടും..)
(ദൂരെ...)

പേരാറിന്‍ തീരത്തോ പെരിയാറിന്‍ തീരത്തോ
പേരറിയാത്തൊരു ഗ്രാമം
കണ്ണന്‍ ചിരട്ട കമഴ്ത്തിയ പോലതില്‍
മണ്ണു കൊണ്ടുള്ളൊരു മാടം... (പേരാറിന്‍..)

ഗ്രാമവും മാടവും മാടത്തിന്‍ ദേവിയും
മൂടുപടമിട്ട സ്വപ്നം
രാവും പകലുമെന്‍ മുഗ്ദ്ധസങ്കല്പത്തെ
മാടിവിളിക്കുന്ന സ്വര്‍ഗ്ഗം... (ഗ്രാമവും..)
(ദൂരെ...)

dūrĕ dūrĕ dūrĕ dūrĕ dūrĕ dūrĕ
nīlāgāśattin dāḻĕ
malagaḽuṁ kāḍuṁ kāval kākkunna
malayāḽamāṇĕnṟĕ deśaṁ...
(dūrĕ...)

toḍuṁ puḻagaḽuṁ oṇakkiḽigaḽuṁ
pāḍiyuṇarttunna deśaṁ
paviḻaṁ viḽayunna puñjagaḽ kāyalil
kaviḽattu muttuṁ pradeśaṁ... (toḍuṁ..)
(dūrĕ...)

perāṟin dīratto pĕriyāṟin dīratto
peraṟiyāttŏru grāmaṁ
kaṇṇan siraṭṭa kamaḻttiya poladil
maṇṇu kŏṇḍuḽḽŏru māḍaṁ... (perāṟin..)

grāmavuṁ māḍavuṁ māḍattin deviyuṁ
mūḍubaḍamiṭṭa svapnaṁ
rāvuṁ pagalumĕn mugddhasaṅgalbattĕ
māḍiviḽikkunna svarggaṁ... (grāmavuṁ..)
(dūrĕ...)