Doore doore

ദൂരെ ദൂരെ
Work
Year
Language

ദൂരെ ദൂരെ ദൂരെ...
ഏതോ തീരം തേടിത്തേടി
യാത്ര, അനന്തമാം യാത്ര
ആദമിന്‍ മക്കള്‍തന്‍ തുടര്‍‌യാത്ര
തുടര്‍‌യാത്ര... തുടര്‍‌യാത്ര....
(ദൂരെ...)

ആദിയിലരുള്‍മൊഴിയുണ്ടായി
ആകാശം ഭൂമിയുമുണ്ടായി
ആദിത്യചന്ദ്രന്മാരുണ്ടായി
അവര്‍ ആകാശം പങ്കുവച്ചൂ
രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ്
യാത്ര തുടരുന്നു കാലം, തീര്‍ത്ഥ-
യാത്ര തുടരുന്നു കാലം....
(ദൂരെ...)

നെടുനെടുകെ കേറിപ്പോകാന്‍
പടവുകളില്ല - ഹൈയ്
കൊടുമുടികള്‍ കയറിയിറങ്ങാന്‍
നടവഴിയില്ലാ - ഹൈയ്

ചുമലേറ്റിയ ഭാരവുമായ്
ഹൊയ്യാരേ ഹൊയ്
ചുവടുകളിടറാതെ പോകാം
ഹൊയ്യാരേ ഹൊയ്

പകലറുതിയാവും മുമ്പേ
പറവകള്‍ കൂടണയും മുമ്പേ
അക്കരെയെത്തും നമ്മള്‍ നമ്മെ
കാത്തിരിക്കും മണ്ണില്‍....
കന്നിമണ്ണില്‍ ഉഴുതുമറിച്ചവര്‍
പൊന്നാക്കും മണ്ണില്‍ - 2
(ദൂരെ...)

dūrĕ dūrĕ dūrĕ...
edo tīraṁ teḍitteḍi
yātra, anandamāṁ yātra
ādamin makkaḽtan duḍar‌yātra
tuḍar‌yātra... tuḍar‌yātra....
(dūrĕ...)

ādiyilaruḽmŏḻiyuṇḍāyi
āgāśaṁ bhūmiyumuṇḍāyi
ādityasandranmāruṇḍāyi
avar āgāśaṁ paṅguvaccū
rāppagalugaḽāṁ irumuḍikkĕṭṭumāy
yātra tuḍarunnu kālaṁ, tīrttha-
yātra tuḍarunnu kālaṁ....
(dūrĕ...)

nĕḍunĕḍugĕ keṟippogān
paḍavugaḽilla - haiy
kŏḍumuḍigaḽ kayaṟiyiṟaṅṅān
naḍavaḻiyillā - haiy

sumaleṭriya bhāravumāy
hŏyyāre hŏy
suvaḍugaḽiḍaṟādĕ pogāṁ
hŏyyāre hŏy

pagalaṟudiyāvuṁ mumbe
paṟavagaḽ kūḍaṇayuṁ mumbe
akkarĕyĕttuṁ nammaḽ nammĕ
kāttirikkuṁ maṇṇil....
kannimaṇṇil uḻudumaṟiccavar
pŏnnākkuṁ maṇṇil - 2
(dūrĕ...)