Doore ambaram

ദൂരേ അംബരം
Year
Language

ദൂരെ....അംബരം......
കവിളിൽ....കുങ്കുമം....

ദൂരെ അംബരം കവിളിൽ കുങ്കുമം
നീയോ കറങ്ങും പമ്പരം - നിൻ
മനസ്സിൽ നൊമ്പരം (ദൂരെ...)

സ്വപ്നങ്ങളുറങ്ങുന്ന നിൻ മിഴിക്കോണുകൾ
നിദ്രയില്ലാതെ നനയുന്നുവോ
സ്വപ്നങ്ങളുറങ്ങുന്ന നിൻ മിഴിക്കോണുകൾ
നിദ്രയില്ലാതെ നനയുന്നുവോ - മനം
പിടയുന്നുവോ
നിശയുടെ യാമങ്ങളിൽ എന്റെ ഓർമ്മകളിൽ
വന്നു നീ തെളിയും
നിശാഗന്ധിപ്പൂവിതളായ്‌
ദൂരെ അമ്പരം കവിളിൽ കുങ്കുമം

ആ...ആ..

രാവിൽ വിരിഞ്ഞൊരു മലരേ നിൻ
നിറമോ മണമോ ഹേതുവായ്‌ (രാവിൽ)
നീ നിയതിക്കു ഹോമ പുഷ്പമായ്‌
പുഷ്പമായ്‌... പുഷ്പമായ്‌ (ദൂരെ...)

dūrĕ....aṁbaraṁ......
kaviḽil....kuṅgumaṁ....

dūrĕ aṁbaraṁ kaviḽil kuṅgumaṁ
nīyo kaṟaṅṅuṁ pambaraṁ - nin
manassil nŏmbaraṁ (dūrĕ...)

svapnaṅṅaḽuṟaṅṅunna nin miḻikkoṇugaḽ
nidrayillādĕ nanayunnuvo
svapnaṅṅaḽuṟaṅṅunna nin miḻikkoṇugaḽ
nidrayillādĕ nanayunnuvo - manaṁ
piḍayunnuvo
niśayuḍĕ yāmaṅṅaḽil ĕnṟĕ ormmagaḽil
vannu nī tĕḽiyuṁ
niśāgandhippūvidaḽāy‌
dūrĕ ambaraṁ kaviḽil kuṅgumaṁ

ā...ā..

rāvil viriññŏru malare nin
niṟamo maṇamo heduvāy‌ (rāvil)
nī niyadikku homa puṣpamāy‌
puṣpamāy‌... puṣpamāy‌ (dūrĕ...)