Dooradaara deebame

ദൂരതാര ദീപമേ
Year
Language

ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍
സ്നേഹമന്ത്രനാളമായ് സ്വയം എരിയവേ
തനിയെ കരയും വാനമ്പാടി തന്‍
ഇളംകവിള്‍ തലോടാം തലോടാം
ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍

പാടുകയാണെന്‍ മൗനം ഈ നോവിന്‍ ചില്ലയില്‍
ഉരുകുമൊരുയിരിന്‍ ഗാനം നിറംകെടും നിഴലായ്(പാടുകയാണെൻ...... )
വെറുതെ വിടരും താഴമ്പൂവു നീ
തരൂ....തരൂ.....പരാഗം......പരാഗം
ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍

നീറുകയാണെന്‍ ജന്മം നീ മായും രാത്രിയില്‍
എരിയുമൊരഴലിന്‍ തിരിയായ് വരം തരും ചിരിയായ്(നീറുകയാണെൻ‍...... )
മിഴിനീര്‍ നിറയും നെഞ്ചില്‍ ചായുവാന്‍
വരൂ.....വരൂ.....കിനാവേ.....കിനാവേ...........
(ദൂരതാരദീപമേ......)

dūradāradībame iruḽ suḻigaḽil
snehamandranāḽamāy svayaṁ ĕriyave
taniyĕ karayuṁ vānambāḍi tan
iḽaṁkaviḽ taloḍāṁ taloḍāṁ
dūradāradībame iruḽ suḻigaḽil

pāḍugayāṇĕn maunaṁ ī novin sillayil
urugumŏruyirin gānaṁ niṟaṁkĕḍuṁ niḻalāy(pāḍugayāṇĕn...... )
vĕṟudĕ viḍaruṁ tāḻambūvu nī
tarū....tarū.....parāgaṁ......parāgaṁ
dūradāradībame iruḽ suḻigaḽil

nīṟugayāṇĕn janmaṁ nī māyuṁ rātriyil
ĕriyumŏraḻalin diriyāy varaṁ taruṁ siriyāy(nīṟugayāṇĕn...... )
miḻinīr niṟayuṁ nĕñjil sāyuvān
varū.....varū.....kināve.....kināve...........
(dūradāradībame......)