Dooradaara deebame

ദൂരതാര ദീപമേ
Year
Language

ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍
സ്നേഹമന്ത്രനാളമായു് സ്വയം എരിയവേ
തനിയെ കരയും വാനമ്പാടി തന്‍
ഇളം കവിള്‍ തലോടാം തലോടാം

ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍

പാടുകയാണെന്‍ മൗനം ഈ നോവിന്‍ ചില്ലയില്‍
ഉരുകുമൊരുയിരിന്‍ ഗാനം നിറം കെടും നിഴലായു്
(പാടുകയാണെന്‍ )
വെറുതെ വിടരും താഴമ്പൂവു നീ
തരൂ തരൂ പരാഗം പരാഗം

ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍

നീറുകയാണെന്‍ ജന്മം നീ മായും രാത്രിയില്‍
എരിയുമൊരഴകിന്‍ തിരിയായ് വരം തരും ചിരിയായു്
(നീറുകയാണെന്‍ )
മിഴിനീര്‍ നിറയും നെഞ്ചില്‍ ചായുവാന്‍
വരൂ വരൂ കിനാവേ കിനാവേ

(ദൂരതാരദീപമേ )

dūradāradībame iruḽ suḻigaḽil
snehamandranāḽamāyu് svayaṁ ĕriyave
taniyĕ karayuṁ vānambāḍi tan
iḽaṁ kaviḽ taloḍāṁ taloḍāṁ

dūradāradībame iruḽ suḻigaḽil

pāḍugayāṇĕn maunaṁ ī novin sillayil
urugumŏruyirin gānaṁ niṟaṁ kĕḍuṁ niḻalāyu്
(pāḍugayāṇĕn )
vĕṟudĕ viḍaruṁ tāḻambūvu nī
tarū tarū parāgaṁ parāgaṁ

dūradāradībame iruḽ suḻigaḽil

nīṟugayāṇĕn janmaṁ nī māyuṁ rātriyil
ĕriyumŏraḻagin diriyāy varaṁ taruṁ siriyāyu്
(nīṟugayāṇĕn )
miḻinīr niṟayuṁ nĕñjil sāyuvān
varū varū kināve kināve

(dūradāradībame )