ധൂമ രശ്മിതൻ തേരിൽ വന്നുവൊ ഭൂമിയിൽ വീണ്ടും ആമിനാ
ആമിനാ ആമിനാ ആമിനാ
മൂടൽ മഞ്ഞിൽ അലിഞ്ഞു ചേർന്നൊരു
മൂക ജീവിത വേദന
വേദന വേദന വേദന..ആ...
ഉള്ളിലോർമ്മകൾ പണ്ടു ചാരിയ
ചില്ലു വാതിൽ തുറന്നുവോ
വർണ്ണ മൂടുപടത്തുകിൽ കൊണ്ട്
കണ്ണു നീരു തുടച്ചുവോ
ആ....ആ...ആ....ആ...(ധൂമ...)
ഉമ്മയില്ലാത്ത പിഞ്ചു കുഞ്ഞുങ്ങൾ
ഉമ്മയെ കണ്ടുണർന്നുവോ
ചുംബനത്തിനു ദാഹ തപ്തമാം
ചുണ്ടു പാതി വിടർന്നുവോ
ആ....ആ.....ആ.....ആ... (ധൂമ...)