ധൂമം ധൂമം വല്ലാത്ത ധൂമം
മായാമതിഭ്രമം വളര്‍ത്തും ധൂമം
ഏഴാം നരകത്തില്‍ മനുഷ്യനെ തള്ളും
ഏതോ വിഷാഗ്നിധൂമം
(ധൂമം...)
പ്രേമം പ്രേമം വല്ലാത്ത പ്രേമം
ഇതു തെരുവിലെ കഴുതക്കാമം
കാമുകനും കാമുകിക്കും
കാഴ്ചക്കാര്‍ക്കും ക്ഷാമം
ഉടുതുണി ക്ഷാമം...
പാപം പാപം ഇതു
ചെകുത്താന്‍ നല്‍കിയ ശാപം
മനുഷ്യനെ മദ്യത്താല്‍ മയക്കുമരുന്നാല്‍
മതത്താല്‍ ദുഷിപ്പിക്കും പാപം
പാപം പാപം ഇതു വല്ലാത്ത പാപം
ജാതിമതാന്ധത കണ്ണില്‍ക്കയറി
സോദരരെ കൊല്ലുന്ന കോപം
നാലാള്‍ നടക്കുമ്പോള്‍ പത്തുവഴി പിരിഞ്ഞീ
നാടിനെ നശിപ്പിക്കും പാപം
പാപം പാപം നാടിനെ നശിപ്പിക്കും പാപം
(ധൂമം...)