ധര്‍മ്മശാസ്താവേ ധര്‍മ്മശാസ്താവേ
ധര്‍മ്മശാസ്താവേ ശ്രീധര്‍മ്മശാസ്താവേ
തൊഴുകൈ നീട്ടും ഞങ്ങളിലെന്നും വന്നുവിളങ്ങണമേ
ശ്രീധര്‍മ്മശാസ്താവേ... ധര്‍മ്മശാസ്താവേ...
തമസ്സുകൊണ്ട് പൊതിഞ്ഞൊരു ലോകം
കറുത്ത ചിറകുള്ളൊരു കാലം (തമസ്സുകൊണ്ട്)
ഈ കലികാലത്തില്‍ നീയല്ലാതേതഭയം മണ്ണില്‍ ശാസ്താവേ
കര്‍പ്പൂരത്താലഭിഷേകം നവനീതത്താലഭിഷേകം
ഭക്തപാലകനഭിഷേകം മുക്തിദായകനഭിഷേകം
(ധര്‍മ്മശാസ്താവേ)
ഉഷസ്സുപോലെ തെളിഞ്ഞൊരു രൂപം
പത്മരാഗമണിഞ്ഞൊരു പാദം (ഉഷസ്സുപോലെ)
തൃപ്പാദം പണിയും ഞങ്ങള്‍ക്കെന്നും അനുഗ്രഹമേകൂ ശാസ്താവേ
കളഭംകൊണ്ടും അഭിഷേകം പനിനീര്‍കൊണ്ടും അഭിഷേകം
ഭൂതനാഥനിന്നഭിഷേകം സംക്രമവേളയിലഭിഷേകം
(ധര്‍മ്മശാസ്താവേ)
dharmmaśāstāve dharmmaśāstāve
dharmmaśāstāve śrīdharmmaśāstāve
tŏḻugai nīṭṭuṁ ñaṅṅaḽilĕnnuṁ vannuviḽaṅṅaṇame
śrīdharmmaśāstāve... dharmmaśāstāve...
tamassugŏṇḍ pŏdiññŏru logaṁ
kaṟutta siṟaguḽḽŏru kālaṁ (tamassugŏṇḍ)
ī kaligālattil nīyallādedabhayaṁ maṇṇil śāstāve
karppūrattālabhiṣegaṁ navanīdattālabhiṣegaṁ
bhaktabālaganabhiṣegaṁ muktidāyaganabhiṣegaṁ
(dharmmaśāstāve)
uṣassubolĕ tĕḽiññŏru rūbaṁ
patmarāgamaṇiññŏru pādaṁ (uṣassubolĕ)
tṛppādaṁ paṇiyuṁ ñaṅṅaḽkkĕnnuṁ anugrahamegū śāstāve
kaḽabhaṁkŏṇḍuṁ abhiṣegaṁ paninīrgŏṇḍuṁ abhiṣegaṁ
bhūdanāthaninnabhiṣegaṁ saṁkramaveḽayilabhiṣegaṁ
(dharmmaśāstāve)