Dhanumaasakkulirala

ധനുമാസക്കുളിരല
Year
Language

ധനുമാസക്കുളിരല ചൂടി ഋതുഗാന പല്ലവി പാടി(2)
കൌമാരക്കുളിരരുവീ നീ ദാഹമായ് വരൂ (2)
ശൃംഗാരപ്പൂവിന്നുള്ളില്‍ നിറയുന്നൊരു മധുവാകൂ (2)
(ഹം..ധനുമാസക്കുളിരല...)

അഞ്ജനക്കുന്നില്‍ നീയെന്‍ അനുരാഗദേവനായ്
മാണിക്യത്തേരിൽ നീ വന്നണയൂ (2)
ചുണ്ടില്‍ ചുണ്ടില്‍ ഉണരും ഗാനം
തെന്നലേറ്റു പാടുമ്പോള്‍ (2)
മനസ്സാകെ...മദിരോത്സവം ..
ആ...മനസ്സാകെ...മദിരോത്സവം ..
(ഹേ..ധനുമാസക്കുളിരല....)

മധുമാസരാവിലുറങ്ങാന്‍ ഒരു കുമ്പിള്‍ ലഹരിയുമായ്
മോഹത്തിന്‍ പനിനീരിതളില്‍ രാഗമായ് വാ ..(2)
കണ്ണില്‍ക്കണ്ണില്‍ കാണും നേരം
തമ്മില്‍ തമ്മില്‍ ചേരുമ്പോള്‍ (2)
പൂമേനിയില്‍ ഋതുസംഗമം
ആ...പൂമേനിയില്‍ ഋതുസംഗമം
(ഹേ..ധനുമാസക്കുളിരല....)

dhanumāsakkuḽirala sūḍi ṛtugāna pallavi pāḍi(2)
kaൌmārakkuḽiraruvī nī dāhamāy varū (2)
śṛṁgārappūvinnuḽḽil niṟayunnŏru madhuvāgū (2)
(haṁ..dhanumāsakkuḽirala...)

añjanakkunnil nīyĕn anurāgadevanāy
māṇikyatteril nī vannaṇayū (2)
suṇḍil suṇḍil uṇaruṁ gānaṁ
tĕnnaleṭru pāḍumboḽ (2)
manassāgĕ...madirotsavaṁ ..
ā...manassāgĕ...madirotsavaṁ ..
(he..dhanumāsakkuḽirala....)

madhumāsarāviluṟaṅṅān ŏru kumbiḽ lahariyumāy
mohattin paninīridaḽil rāgamāy vā ..(2)
kaṇṇilkkaṇṇil kāṇuṁ neraṁ
tammil tammil serumboḽ (2)
pūmeniyil ṛtusaṁgamaṁ
ā...pūmeniyil ṛtusaṁgamaṁ
(he..dhanumāsakkuḽirala....)