അ...................
തദരിനനാ........... അ...................
ദേവീ.......... ശ്രീദേവീ..................
ദേവീ ശ്രീദേവീ നിന്‍ തിരുവായ്മലരണിവാക്യം ഒന്നു വിളമ്പാന്‍
പാവീ ഈ പാവീ നിന്‍ സന്നിധി അനുദിനം തേടുന്നു അഴല്‍കളുമായ്
കരളിന്‍ മണികള്‍ ദിനവും മുഴക്കി അടിക്കും ഭക്തിയുമായ്
ചുടം ഏന്തി മേലും കീഴും കാട്ടും മുക്തിയുമായ്
മലരും മണിയൊച്ചേം വേണ്ടല്ലോ എനിക്ക്
ദേവി അവതാരം ഞാനല്ലോ നിനക്ക് വ്യാജപ്പൂജാരിയേ
മന്ത്രമോതാത്ത പൂജാരി ഞാന്‍ വന്നു നില്‍ക്കുന്നു പുണ്യം തരൂ
മിന്നും പൂമേനി സ്വര്‍ണ്ണപ്പൂമേനി ഒന്നു തൊട്ടോട്ടേ ഞാന്‍
ഹാ.... ഇരിയ്ക്കാന്‍ പറഞ്ഞാല്‍ തലയിലിരിയ്ക്കും
എനിക്കത് അറിയില്ലേ
ഹേ ഹേ ഹേ
വരവും വാങ്ങി ശിവനെ ശിവനെ ശപിച്ചൊരു
കഥയതു പിടിയില്ലേ
ഹാ...
(ദേവീ)
പാവം പരിതാപം ഭക്താനിന്‍ ഭക്തിയീ
തൊടുവാനാവില്ല ഓംകാര ശക്തിയീ
പോവൂ ആരാധകാ
കണ്ണില്‍ നടമാടും ശിവകാമിയേ
അന്തിന്‍ ഉറവായ അഭിരാമിയേ
കാഞ്ചീകാമാക്ഷി മധുരമീനാക്ഷി എനിക്ക് നീയേ തുണ
ഹാ.... ഹാ....
ചക്കില്‍ കാള ചുറ്റിനടക്കും എങ്ങും പോകില്ല
തദരിന തനനാ
നിന്‍റെ മോഹം ഒരു തരം രോഗം എളുപ്പം തീരില്ല
ആ...
(ദേവീ)