ദേവീ രതിദേവി
രുദ്രമൂര്‍ത്തെ മഹാമായേ
കാമാര്‍ത്തരൂപിണി കണ്ണകി ത്രൈലോക്യ
കന്മഷ സംഹാരിണീ
ദേവി കന്മഷസംഹാരിണീ
അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ
അമ്മേ ജഗദംബേ അനുഗ്രഹിക്കൂ
ബത്തിപ്പൂമാലകള്‍ മാറിലണിഞ്ഞും
രക്തപുഷ്പാഞ്ജലി അണിഞ്ഞും
ചെമ്പട്ടും കാലില്‍ ചിലമ്പുമായുന്മാദ
സംഹാര നൃത്തമാടി ദേവി
സംഹാര നൃത്തമാടി
അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ
അമ്മേ ജഗദംബേ അനുഗ്രഹിക്കൂ
ദേവീ രതിദേവി...
അഞ്ജലികൂപ്പിക്കൊണ്ടീ പാദം ചുംബിക്കും
തുളസിപ്പൂക്കളല്ലോ
സോപാനമണ്ഡപത്തില്‍ ആപാദമെരിയുന്ന
കര്‍പ്പൂരനാളങ്ങളല്ലോ
ഞങ്ങള്‍ കര്‍പ്പൂരനാളങ്ങളല്ലോ
ഞങ്ങള്‍ നെയ്ത്തിരി നാളങ്ങളല്ലോ
അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ
അമ്മേ ജഗദംബേ അനുഗ്രഹിക്കൂ
അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ
അമ്മേ ജഗദംബേ അനുഗ്രഹിക്കൂ
ദേവീ രതിദേവി............