Devi paadam

ദേവി പാദം
Work
Year
Language

ദേവീപാദം തിരുനടമാടും കാലം
മദഭര മഞ്ജീരങ്ങള്‍ സ്വരലയമേകും മേളം
നലമൊടു ചന്ദ്രബിംബമേന്തിവന്ന പാര്‍വ്വണമായ്
കാവ്യബിംബമേന്തിനിന്ന കുമുദിനിയായ്
(ദേവീപാദം)

കാരുണ്യം സ്വരമഴ തൂവുമ്പോള്‍
ജീവപതംഗങ്ങള്‍ സംഗീതലോലമായ്
ദേവാരാമം ഭാവോദ്ദീപക ദീപാലംകൃതമായ്
അംഗന്യാസം ദേവത്രിപുടയിലോംകാരാംഗിതമായ്
തരളം ത്രിഭുവനം ജയരവമുഖരിതമായ്
(ദേവീപാദം)

താരുണ്യം തളിരണിവര്‍ണ്ണങ്ങള്‍
മന്മഥരാഗം‌പോല്‍ പൊന്‍‌മെയ്യിലണിയവേ
സങ്കല്പങ്ങള്‍ മാതംഗീവരവീണാലാളനയായ്
രാഗാലാപം നാദാന്ദോളിത മന്ത്രതരംഗിണിയായ്
തരളം ത്രിഭുവനം ജയരവമുഖരിതമായ്
(ദേവീപാദം)

devībādaṁ tirunaḍamāḍuṁ kālaṁ
madabhara mañjīraṅṅaḽ svaralayameguṁ meḽaṁ
nalamŏḍu sandrabiṁbamendivanna pārvvaṇamāy
kāvyabiṁbamendininna kumudiniyāy
(devībādaṁ)

kāruṇyaṁ svaramaḻa tūvumboḽ
jīvabadaṁgaṅṅaḽ saṁgīdalolamāy
devārāmaṁ bhāvoddībaga dībālaṁkṛtamāy
aṁganyāsaṁ devatribuḍayiloṁkārāṁgidamāy
taraḽaṁ tribhuvanaṁ jayaravamukharidamāy
(devībādaṁ)

tāruṇyaṁ taḽiraṇivarṇṇaṅṅaḽ
manmatharāgaṁ‌pol pŏn‌mĕyyilaṇiyave
saṅgalbaṅṅaḽ mādaṁgīvaravīṇālāḽanayāy
rāgālābaṁ nādāndoḽida mandradaraṁgiṇiyāy
taraḽaṁ tribhuvanaṁ jayaravamukharidamāy
(devībādaṁ)