Devi nin roobam sisiramaasa

ദേവി നിൻ രൂപം ശിശിരമാസ
Year
Language

ദേവീ നിന്‍ രൂപം
ശിശിരമാസക്കുളിര്‍രാവില്‍
കാണാനായ് ഓമലേ
ഗാനമായ് നില്‌പൂ ഞാന്‍
(ദേവീ...)

താഴമ്പൂ ചൂടി നില്‍ക്കും
തേനൂറും ചോലയില്‍
തങ്കമേ നിന്‍ കണ്ണിലൂറും
പൊന്‍‌കിനാക്കള്‍ കോര്‍ത്തു ഞാന്‍
(ദേവീ...)

ഈ ഗാനം ദാഹമായ്
ഈ രാവും മോദമായ്
മോഹമേ നിന്‍ പുഞ്ചിരിതന്‍
ചിറകിലേറി വരുന്നു ഞാന്‍
(ദേവീ...)

devī nin rūbaṁ
śiśiramāsakkuḽirrāvil
kāṇānāy omale
gānamāy nil‌pū ñān
(devī...)

tāḻambū sūḍi nilkkuṁ
tenūṟuṁ solayil
taṅgame nin kaṇṇilūṟuṁ
pŏn‌kinākkaḽ korttu ñān
(devī...)

ī gānaṁ dāhamāy
ī rāvuṁ modamāy
mohame nin puñjiridan
siṟagileṟi varunnu ñān
(devī...)