ദേവീ നീയെന്‍ പൊന്‍വീണാനാദം
ദേവീ നീയെന്‍ ആത്മാവിന്‍ രാഗം
മണിക്കൊന്ന പൂത്തു മലര്‍ക്കണിയായ്
മനസ്വിനി നീയെന്‍ വിഷുക്കണിയായ്
പോരൂ നീയെന്‍ കണ്‍കുളിരേ ഇതിലേ
(ദേവീ)
നിറമധുചഷകം സഖി നീ ഒരു മധുചഷകം
വരവായ് നറുമധു നുകരാന്‍ പ്രിയതര ശലഭം
തരളഹൃദയമാം തുടിയില്‍ മദകരമുണരും
മൊഴികള്‍, മൃദുരവമൊഴികള്‍ അരുമയൊടറിയൂ
ഓണപ്പൂവേ നാണംകൊണ്ടോ
മൗനം പൂണ്ടതെന്തേ ചൊല്ലൂ
ഓമല്‍ക്കണ്ണില്‍ പരിഭവമോ
മാരിക്കാറിന്‍ തീര്‍ത്ഥം തേടും
വേഴാമ്പല്‍ ഞാന്‍ കേഴുന്നേരം
സ്‌നേഹമേഘം അകലുകയോ
കുളിര്‍തീര്‍ത്ഥത്തില്‍ പുളിനം നീളേ
അലയുന്നൂ ഞാന്‍ വെറുതേ
(ദേവീ)
ഉഷമലരികളോ കവിളില്‍ തുടുതുടെ വിരിവൂ
നെറുകയില്‍ ഇളവെയിലഴകോ തൊടുകുറിയണിവൂ
പ്രണയമധുരമായ് മുരളും ഒരു വനമുളതന്‍ മുറിവില്‍
കനിവൊടു തഴുകൂ ഒരു കുളിരലയായ്.....
ഓണച്ചിന്തും പാടിപ്പാടി
ഓലേഞ്ഞാലിയൂഞ്ഞാലാടും
വേലിക്കല്‍ നീ തനിയെ നില്‍ക്കെ
പിന്നില്‍ വന്നാ കണ്ണും പൊത്തി
കാതിലൊരു പാട്ടുമൂളാന്‍
ഇന്നുമെന്റെ കരള്‍ കൊതിപ്പൂ
അഴകേ ഞാനീ തീര്‍ത്ഥക്കരയില്‍
എരിയും ദാഹക്കനലായ്
(ദേവീ)