Devee sreedevee (pen )

ദേവീ ശ്രീദേവീ (പെണ്‍ )
Work
Year
Language

ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍
നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍

അമ്പലനടയിലും കണ്ടില്ല നിന്നെ
അരയാല്‍ത്തറയിലും കണ്ടില്ല
ആശ്രമവനത്തിലും അന്തപ്പുരത്തിലും
അല്ലിപ്പൂങ്കാവിലും കണ്ടില്ല
ദേവീ ശ്രീദേവീ.....

മാനസപ്പൊയ്കതന്‍ കടവില്‍ നിന്റെ
മണിവീണാനാദം കേട്ടൂ ഞാന്‍
മനസ്സിനുള്ളിലെ പൂജാമുറിയില്‍ നിന്‍
കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍
ദേവീ ശ്രീദേവീ.....

വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല എന്റെ
തുളസിത്തറയിലിരുന്നില്ലാ
ദാഹിച്ചുമോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു
താമരമാ‍ലയണിഞ്ഞില്ലാ
ദേവീ ശ്രീദേവീ.....

devī śrīdevī teḍivarunnū ñān
nin devālayavādil teḍivarunnū ñān

ambalanaḍayiluṁ kaṇḍilla ninnĕ
arayālttaṟayiluṁ kaṇḍilla
āśramavanattiluṁ andappurattiluṁ
allippūṅgāviluṁ kaṇḍilla
devī śrīdevī.....

mānasappŏygadan kaḍavil ninṟĕ
maṇivīṇānādaṁ keṭṭū ñān
manassinuḽḽilĕ pūjāmuṟiyil nin
kanagaccilambŏli keṭṭū ñān
devī śrīdevī.....

viḽicciṭṭuṁ viḽicciṭṭuṁ vannilla ĕnṟĕ
tuḽasittaṟayilirunnillā
dāhiccumohiccu sūḍān korttŏru
tāmaramālayaṇiññillā
devī śrīdevī.....