ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍
നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍
അമ്പലനടയിലും കണ്ടില്ല - നിന്നെ
അരയാല്‍ത്തറയിലും കണ്ടില്ല
ആശ്രമവനത്തിലും അന്ത:പ്പുരത്തിലും
അല്ലിപ്പൂങ്കാവിലും കണ്ടില്ല
(ദേവീ)
മാനസപ്പൊയ്ക തന്‍ കടവില്‍ - നിന്റെ
മണിവീണാനാദം കേട്ടൂ ഞാന്‍
മനസ്സിന്നുള്ളിലെ പൂജാമുറിയില്‍ നിന്‍
കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍
(ദേവീ )
വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല - എന്റെ
തുളസിത്തറയിലിരുന്നില്ല
ദാഹിച്ചു മോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു
താമരമാലയണിഞ്ഞില്ല
(ദേവീ )