Devayaani

ദേവയാനി
Work
Year
Language

ദേവയാനീ.. ദേവയാനീ..
കുമുദിനി പ്രിയതമൻ ഉദിച്ചില്ല
കൂട്ടിലേക്കിളം കിളി മടങ്ങിയില്ല.. (കുമുദിനി..)
മൂവന്തി വന്നില്ല മുല്ലപ്പൂ ചൂടിയില്ല
പോവാന്‍ തിടുക്കമെന്തേ ദേവയാനീ.. ദേവയാനീ..

പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ.. ആ..
പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ
പൂജയ്ക്കു ചന്ദനമരച്ചില്ല
കസ്തൂരിമാനിനും കറുക കൊടുത്തില്ല
കര്‍പ്പൂരത്തുളസിക്കു നനച്ചില്ല.. നനച്ചില്ല..

അനുരാഗപൂജയിതു തീരും മുന്‍പേ കണ്‍കള്‍
അമൃതാഭിഷേകം ചെയ്തു കഴിയും മുന്‍പേ..(അനുരാഗ..)
മടങ്ങല്ലേ.. മടങ്ങല്ലേ..
മടങ്ങല്ലേ മടങ്ങല്ലേ മത്സവിധം വിട്ടു നീ
മദനന്റെ നാട്ടിലേ..
മദനന്റെ നാട്ടിലേ മാരിവില്ലേ

അകലെ പോയാലുമെന്‍ മാനസരഥത്തില്‍
അവിടുത്തെക്കൂടെ ഞാന്‍ കൊണ്ടുപോകും(അകലെ..)
രാവും പകലും എന്‍ സങ്കല്പക്ഷേത്രത്തില്‍
രാഗപുഷ്പാഞ്ജലി ഭവാനു മാത്രം
രാഗപുഷ്പാഞ്ജലി ഭവാനു മാത്രം...

devayānī.. devayānī..
kumudini priyadaman udiccilla
kūṭṭilekkiḽaṁ kiḽi maḍaṅṅiyilla.. (kumudini..)
mūvandi vannilla mullappū sūḍiyilla
povān diḍukkamĕnde devayānī.. devayānī..

puṣpāñjalimāla korttillā.. ā..
puṣpāñjalimāla korttillā
pūjaykku sandanamaraccilla
kastūrimāninuṁ kaṟuga kŏḍuttilla
karppūrattuḽasikku nanaccilla.. nanaccilla..

anurāgabūjayidu tīruṁ munpe kaṇgaḽ
amṛtābhiṣegaṁ sĕydu kaḻiyuṁ munpe..(anurāga..)
maḍaṅṅalle.. maḍaṅṅalle..
maḍaṅṅalle maḍaṅṅalle matsavidhaṁ viṭṭu nī
madananṟĕ nāṭṭile..
madananṟĕ nāṭṭile māriville

agalĕ poyālumĕn mānasarathattil
aviḍuttĕkkūḍĕ ñān kŏṇḍuboguṁ(agalĕ..)
rāvuṁ pagaluṁ ĕn saṅgalbakṣetrattil
rāgabuṣpāñjali bhavānu mātraṁ
rāgabuṣpāñjali bhavānu mātraṁ...