Devanre kovilil

ദേവന്റെ കോവിലിൽ
Year
Language

ദേവന്റെ കോവിലിൽ കൊടിയേറ്റ്,‌ ഇന്നെൻ
ദേവിതൻ കാവിൽ മുടിയേറ്റ്‌
ദേവനും ദേവിക്കും ചിത്തിരക്ക്ടാത്തിക്കും
തേനാരി തീർത്ഥത്തിൽ നീരാട്ട്‌, പൊന്നും
തിരുവോണനാളില്‍ ആറാട്ട്‌
(ദേവന്റെ കോവിലിൽ....)

തെന്മലയല്ലോ കൊമ്പനാന സ്വർണ്ണ-
ത്തിടമ്പേറ്റി നിൽക്കും കൊമ്പനാന
തെയ്യം തകതിന്തം തെയ്യന്നം താന
തെക്കൻ കാറ്റിന്റെ തില്ലാന
ആ...ആ...ആ....
(ദേവന്റെ കോവിലിൽ....)

വെള്ളാരംകുന്നിൽ വേലകളി സ്വപ്ന-
വേരോടും കല്ലിൽ കണ്യാർകളി
അല്ലി അരി നെല്ലി അകത്തമ്മ ചൊല്ലി
അനിഴം പെണ്ണിന്റെ തിരുവേളി
ആ...ആ...ആ....
ദേവന്റെ കോവിലിൽ കൊടിയേറ്റ്....

കണ്ണിൽ കിനാവിൻ കളമെഴുത്ത്‌ എന്റെ
കരളിൽ പുളകത്തിൻ കളഭച്ചാർത്ത്‌
എട്ടും പൊട്ടും തിരിയാത്തൊരെന്നിലും
ഏതോ വികാരത്തിൻ തുയിലുണർത്ത്‌
(ദേവന്റെ കോവിലിൽ....)

devanṟĕ kovilil kŏḍiyeṭr,‌ innĕn
devidan kāvil muḍiyeṭr‌
devanuṁ devikkuṁ sittirakkṭāttikkuṁ
tenāri tīrtthattil nīrāṭṭ‌, pŏnnuṁ
tiruvoṇanāḽil āṟāṭṭ‌
(devanṟĕ kovilil....)

tĕnmalayallo kŏmbanāna svarṇṇa-
ttiḍambeṭri nilkkuṁ kŏmbanāna
tĕyyaṁ tagadindaṁ tĕyyannaṁ tāna
tĕkkan kāṭrinṟĕ tillāna
ā...ā...ā....
(devanṟĕ kovilil....)

vĕḽḽāraṁkunnil velagaḽi svapna-
veroḍuṁ kallil kaṇyārgaḽi
alli ari nĕlli agattamma sŏlli
aniḻaṁ pĕṇṇinṟĕ tiruveḽi
ā...ā...ā....
devanṟĕ kovilil kŏḍiyeṭr....

kaṇṇil kināvin kaḽamĕḻutt‌ ĕnṟĕ
karaḽil puḽagattin kaḽabhaccārtt‌
ĕṭṭuṁ pŏṭṭuṁ tiriyāttŏrĕnniluṁ
edo vigārattin duyiluṇartt‌
(devanṟĕ kovilil....)