Devan dannadu

ദേവന്‍ തന്നതു
Year
Language

ദേവന്‍ തന്നതു തിരുമധുരം - ഈ
ദേവന്‍ തന്നതു പ്രണയസുഖം
കാമിനീ നിന്‍ ഹൃദയതലം
കാമനേകിയ പൂജാഫലം (ദേവന്‍)

മാനസശാലയില്‍ മധുവിധുലീലയില്‍
ഗാനവും താളവും അലിഞ്ഞുചേര്‍ന്നു
മാനസശാലയില്‍ മധുവിധുലീലയില്‍
ഗാനവും താളവും അലിഞ്ഞുചേര്‍ന്നു
പ്രാണസഖീയെന്‍ ഭാവനാമുരളിയില്‍
പാടാത്ത പാട്ടുകള്‍ വിരുന്നു വന്നു -
വിരുന്നു വന്നു (ദേവന്‍)

ഓരോ മലരിലും ഓരോ തളിരിലും
ആയിരം വസന്തങ്ങള്‍ ഒളിച്ചു നിന്നു
ഓരോ മലരിലും ഓരോ തളിരിലും
ആയിരം വസന്തങ്ങള്‍ ഒളിച്ചു നിന്നു
വിണ്ണില്‍ നിന്നും പൂത്താലവുമായ്
പൊന്‍ കിനാക്കള്‍ ഇറങ്ങിവന്നു. (ദേവന്‍)

devan dannadu tirumadhuraṁ - ī
devan dannadu praṇayasukhaṁ
kāminī nin hṛdayadalaṁ
kāmanegiya pūjāphalaṁ (devan)

mānasaśālayil madhuvidhulīlayil
gānavuṁ tāḽavuṁ aliññusernnu
mānasaśālayil madhuvidhulīlayil
gānavuṁ tāḽavuṁ aliññusernnu
prāṇasakhīyĕn bhāvanāmuraḽiyil
pāḍātta pāṭṭugaḽ virunnu vannu -
virunnu vannu (devan)

oro malariluṁ oro taḽiriluṁ
āyiraṁ vasandaṅṅaḽ ŏḽiccu ninnu
oro malariluṁ oro taḽiriluṁ
āyiraṁ vasandaṅṅaḽ ŏḽiccu ninnu
viṇṇil ninnuṁ pūttālavumāy
pŏn kinākkaḽ iṟaṅṅivannu. (devan)