Devagaayige

ദേവഗായികേ
Year
Language

ആ...ആ...ആ..ആ...ആ...ആ...
പസ പനി മപ ഗമ സമ ഗപ മനി പനി സാ....
ആ...ആ...ആ..ആ...ആ...ആ...

ദേവഗായികേ പാടു നീയൊരു രാധാമാധവം
ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്...
സൂര്യനായകാ കാണു നീയൊരു രാഗാരാധന
സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു വ്രീളാലോലുപയായ്‌...
ദേവഗായികേ പാടു നീയൊരു രാധാമാധവം
ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്...

ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ...
ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ......
ചാരുതകൾ ഈ താഴ്‌വരയിൽ അരുണിമകൾ പാകുകയായ്
ശ്രീകലകൾ ഈ പൂവുടലിൽ നറുകളഭം പൂശുകയായ്
വിധുമുഖീ...പ്രിയ സഖീ...
അരികിൽ നീ...ഒഴുകി അണയും സ്വയം
അടിമുടി തളിരിടുമിനിയൊരു പരിമളമായി നീ വരം തരൂ...
ദേവഗായികേ പാടു നീയൊരു രാധാമാധവം
ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്...

ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ...
ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ......
മാർകഴിയിൽ ഈ മാധുരിയിൽ നവപുളകം ചൂടുകയായ്
ആവണിയോ ആതിരയോ അകതളിരിൽ തേരൊലിയായ്
ഋതുമതീ...മലർ മിഴീ...
ചിറകിടും....തണലിൽ വിരിയും സുഖസിരകളിൽ
അനുപമ ഹിമമഴ പൊഴിയുകയായി നീ വരം തരൂ...
സൂര്യനായകാ കാണു നീയൊരു രാഗാരാധന
സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു വ്രീളാലോലുപയായ്‌...
ദേവഗായികേ പാടു നീയൊരു രാധാമാധവം
ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്...

ā...ā...ā..ā...ā...ā...
pasa pani maba gama sama gaba mani pani sā....
ā...ā...ā..ā...ā...ā...

devagāyige pāḍu nīyŏru rādhāmādhavaṁ
jīvavīṇayil uṇaru nīyini sedohāriṇiyāy...
sūryanāyagā kāṇu nīyŏru rāgārādhana
somadīrtthaṅṅaḽ sŏriyuṁ ñānŏru vrīḽālolubayāy‌...
devagāyige pāḍu nīyŏru rādhāmādhavaṁ
jīvavīṇayil uṇaru nīyini sedohāriṇiyāy...

āhahā....āhahā....ā hā hā hahā...
āhahā....āhahā....ā hā hā hahā......
sārudagaḽ ī tāḻ‌varayil aruṇimagaḽ pāgugayāy
śrīgalagaḽ ī pūvuḍalil naṟugaḽabhaṁ pūśugayāy
vidhumukhī...priya sakhī...
arigil nī...ŏḻugi aṇayuṁ svayaṁ
aḍimuḍi taḽiriḍuminiyŏru parimaḽamāyi nī varaṁ tarū...
devagāyige pāḍu nīyŏru rādhāmādhavaṁ
jīvavīṇayil uṇaru nīyini sedohāriṇiyāy...

āhahā....āhahā....ā hā hā hahā...
āhahā....āhahā....ā hā hā hahā......
mārgaḻiyil ī mādhuriyil navabuḽagaṁ sūḍugayāy
āvaṇiyo ādirayo agadaḽiril terŏliyāy
ṛtumadī...malar miḻī...
siṟagiḍuṁ....taṇalil viriyuṁ sukhasiragaḽil
anubama himamaḻa pŏḻiyugayāyi nī varaṁ tarū...
sūryanāyagā kāṇu nīyŏru rāgārādhana
somadīrtthaṅṅaḽ sŏriyuṁ ñānŏru vrīḽālolubayāy‌...
devagāyige pāḍu nīyŏru rādhāmādhavaṁ
jīvavīṇayil uṇaru nīyini sedohāriṇiyāy...