Devada nyaaan

ദേവത ഞാന്‍
Year
Language

ദേവത ഞാൻ ദേവത ഞാൻ
ദേഹമില്ലാത്ത ദേവത ഞാൻ
ഗാനസാമ്രാജ്യ മോഹിനി ഞാൻ
(ദേവത ഞാൻ...)

നിശാസുരഭികൾ ചൂടാൻ വന്നൊരു
ശ്മശാനദേവത ഞാൻ
അശാന്തിയാലേ നിദ്ര വരാത്തൊരു
വിഷാദ ദേവത ഞാൻ
ആരവിടെ ആരവിടെ
അടുത്തു വന്നെന്നെ നോക്കൂ
അടുത്തു വന്നെന്നെ നോക്കൂ നോക്കൂ..
(ദേവത..)

മാംസം തന്നുടയാടകളഴിച്ചൂ
മാറ്റി വച്ചൊരു ജീവൻ ഞാൻ
കണ്ണീർമുത്തുകൾ നിരയായ് കോർത്തൊരു
കണ്ഠശരമാണെൻ മാറിൽ
തൊട്ടു നോക്കൂ ഒന്നു തൊട്ടു നോക്കൂ
പൊട്ടിച്ചാൽ പൊട്ടാത്ത മുത്തുമാല
(ദേവത...)

devada ñān devada ñān
dehamillātta devada ñān
gānasāmrājya mohini ñān
(devada ñān...)

niśāsurabhigaḽ sūḍān vannŏru
śmaśānadevada ñān
aśāndiyāle nidra varāttŏru
viṣāda devada ñān
āraviḍĕ āraviḍĕ
aḍuttu vannĕnnĕ nokkū
aḍuttu vannĕnnĕ nokkū nokkū..
(devada..)

māṁsaṁ tannuḍayāḍagaḽaḻiccū
māṭri vaccŏru jīvan ñān
kaṇṇīrmuttugaḽ nirayāy korttŏru
kaṇḍhaśaramāṇĕn māṟil
tŏṭṭu nokkū ŏnnu tŏṭṭu nokkū
pŏṭṭiccāl pŏṭṭātta muttumāla
(devada...)