Devaamgane neeyee

ദേവാംഗനേ നീയീ
Year
Language

ദേവാംഗനേ നീയീ ഭൂമിയില്‍
എന്റെ രാഗവേണുവിലേതോ
സ്വരമാധുരീ ലയമായ് വരൂ
ജീവനില്‍ താളമായ് ഉണരൂ

ഈലോകസൌന്ദര്യമാകെയെന്‍ ദേവിയില്‍
ഇണങ്ങിനിന്നൂ നിറഞ്ഞു നിന്നൂ
ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ ആ....
ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ
അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞൂ

സൂര്യനും ചന്ദ്രനും നിന്‍ കാലടികളേ
തഴുകിയുറങ്ങാന്‍ കൊതിച്ചു നിന്നൂ
കുംകുമത്താ‍ലവുമായി വരുന്നൊരു
സന്ധ്യയുമുഷസ്സും നിന്‍ സഖിമാരായ്

devāṁgane nīyī bhūmiyil
ĕnṟĕ rāgaveṇuviledo
svaramādhurī layamāy varū
jīvanil tāḽamāy uṇarū

īlogasaൌndaryamāgĕyĕn deviyil
iṇaṅṅininnū niṟaññu ninnū
āsargga saṁgīda dhārayuṇarnnū ā....
āsargga saṁgīda dhārayuṇarnnū
adilŏru binduvāy ñānaliññū

sūryanuṁ sandranuṁ nin kālaḍigaḽe
taḻugiyuṟaṅṅān kŏdiccu ninnū
kuṁkumattālavumāyi varunnŏru
sandhyayumuṣassuṁ nin sakhimārāy