ദേവാംഗനേ ദേവസുന്ദരീ
സ്നേഹാർദ്രയാം ഗോപകന്യകേ
ഈകായലോരം കേളീഗൃഹം
അലമാലകൾ, തിരമാലകൾ
ആടി പാടി തീരത്തോടുന്നു
(ദേവാംഗനേ...)
ഈ തീരഭൂമിയെ കായലോളങ്ങൾ
വാരിപുണരുകയാണെന്നും
നീയൊരു കായലോളമായെന്റെ
പൂമണിമാറിൽ ചാഞ്ഞുറങ്ങൂ
(ദേവാംഗനേ..)
ഈ സായംസന്ധ്യതന്‍ സിന്ദൂരരേഖയിൽ
ആരു കുങ്കുമക്കുറി വരച്ചു
ഈ വഴി വന്നൊരു രാജകുമാരൻ
ഈ തിരുനെറ്റിയിൽ കുറി വരച്ചു
(ദേവാംഗനേ..)
devāṁgane devasundarī
snehārdrayāṁ gobaganyage
īgāyaloraṁ keḽīgṛhaṁ
alamālagaḽ, tiramālagaḽ
āḍi pāḍi tīrattoḍunnu
(devāṁgane...)
ī tīrabhūmiyĕ kāyaloḽaṅṅaḽ
vāribuṇarugayāṇĕnnuṁ
nīyŏru kāyaloḽamāyĕnṟĕ
pūmaṇimāṟil sāññuṟaṅṅū
(devāṁgane..)
ī sāyaṁsandhyadan sindūrarekhayil
āru kuṅgumakkuṟi varaccu
ī vaḻi vannŏru rājagumāran
ī tirunĕṭriyil kuṟi varaccu
(devāṁgane..)