Dehamaage tudikkunne

ദേഹമാകെ തുടിക്കുന്നേ
Year
Language

ദേഹമാകെ തുടിക്കുന്നേ തേള്‍ കടിക്കുന്നേ
നീമുകര്‍ന്നു തുടുക്കുമ്പോള്‍ എന്നിലേക്കിളി
എന്തോ നെഞ്ചില്‍ ഉള്‍പ്പനി
കാമനമ്പു തൊടുക്കുമ്പോള്‍ പെണ്ണിനിക്കിളീ
അയ്യോ നിന്റെ മെയ്യില്‍ പുണരുമ്പോള്‍ മദനഭൈരവി
വയസ്സില്‍ മധുരപഞ്ചമി

നീയാകെ മെയ്യാകെ പൊങ്ങുന്നു ശൃംഗാരം
ഈനാളില്‍ ഈ വയസ്സില്‍ മാരന്റെ കൈവേല
ഈസംഗ രാഗശാല പ്രേമത്തിന്‍ ലീല
നീ ദാഹത്തിരമാല ഞാന്‍ മോഹ നിറമാല
എന്‍ ദേവനീലീല താരുണ്യ പൂഞ്ചോല
എന്‍ ചുണ്ടിലോ നീ നല്‍കും ചുംബനത്തിന്‍ പൂമാല
നീയേകും ചൂടില്‍ നാഡി പൂക്കണ വേള
എന്‍ നാണം പൂക്കുമ്പോള്‍ മന്ദാരപ്പൂമേള
ഹേ തന്തന തന്തന താനിത്തന്താന

ആഹാ... ഏഹേ... ലാലാ...
നീ മന്ദം നടക്കുമ്പോള്‍ തരിമണ്ണില്‍ രോമാഞ്ചം
എന്‍ മുന്നില്‍ നീവരുന്ന കണ്ടെന്നാല്‍ ആനന്ദം
ആക്കണ്ണില്‍ ഈക്കണ്ണില്‍ കാമന്റെ പൂത്താലം
ഈ മാറീല്‍ നീവാരിപ്പുല്‍കുമ്പോള്‍ ആവേശം
വാനത്തെ മഴവില്ലായ് നിന്‍ വയസ്സു പൊങ്ങുന്നു
ഞാന്‍ നിന്റെ മലരൂഞ്ഞാല്‍ മടിനീളെ താലോലം
ഈ നെഞ്ചില്‍ നീനാളെ തില്ലാന ആലോലം
യുഗമോളം ഈ പ്രണയം പടര്‍ന്നേറി പൂക്കേണം
ഹേ തന്തന തന്തന താനിത്തന്താന

dehamāgĕ tuḍikkunne teḽ kaḍikkunne
nīmugarnnu tuḍukkumboḽ ĕnnilekkiḽi
ĕndo nĕñjil uḽppani
kāmanambu tŏḍukkumboḽ pĕṇṇinikkiḽī
ayyo ninṟĕ mĕyyil puṇarumboḽ madanabhairavi
vayassil madhurabañjami

nīyāgĕ mĕyyāgĕ pŏṅṅunnu śṛṁgāraṁ
īnāḽil ī vayassil māranṟĕ kaivela
īsaṁga rāgaśāla premattin līla
nī dāhattiramāla ñān moha niṟamāla
ĕn devanīlīla tāruṇya pūñjola
ĕn suṇḍilo nī nalguṁ suṁbanattin pūmāla
nīyeguṁ sūḍil nāḍi pūkkaṇa veḽa
ĕn nāṇaṁ pūkkumboḽ mandārappūmeḽa
he tandana tandana tānittandāna

āhā... ehe... lālā...
nī mandaṁ naḍakkumboḽ tarimaṇṇil romāñjaṁ
ĕn munnil nīvarunna kaṇḍĕnnāl ānandaṁ
ākkaṇṇil īkkaṇṇil kāmanṟĕ pūttālaṁ
ī māṟīl nīvārippulgumboḽ āveśaṁ
vānattĕ maḻavillāy nin vayassu pŏṅṅunnu
ñān ninṟĕ malarūññāl maḍinīḽĕ tālolaṁ
ī nĕñjil nīnāḽĕ tillāna ālolaṁ
yugamoḽaṁ ī praṇayaṁ paḍarnneṟi pūkkeṇaṁ
he tandana tandana tānittandāna