ദീപമുണ്ടെങ്കില്‍ നിഴലുവരും
ജീവിതമുണ്ടെങ്കില്‍ മരണം വരും
പാതിവഴിചെന്നാലും പടച്ചോന്‍ വിളിക്കുമ്പോള്‍
പോയേതീരു മനുഷ്യന്‍ പോയേ തീരൂ
കദനപ്പുകയുടെ കരിപുരണ്ടോരേ
കരയാന്‍ പിറന്നോരേ
ആശതന്‍ നീര്‍ക്കയത്തില്‍ വലയെറിയാനായ്
അലയും തോറും അഴലുകള്‍ കൂടുകയല്ലേ?
യാറബ്ബില്‍ ആലമീന്‍.....
ദീപമുണ്ടെങ്കില്‍.........
കണ്ണീരും പുഞ്ചിരിയും ഖബറിന്റെമുന്‍പില്‍
കരിങ്കല്‍ ശില്‍പ്പങ്ങളല്ലോ
തമ്മിലടുക്കാത്ത പാളങ്ങളേ മനസ്സിലെ തീയായ് മാറും ദുഃഖം
മനുഷ്യനും നിങ്ങള്‍ക്കുമല്ലോ
യാറബ്ബില്‍ ആലമീന്‍.....
ദീപമുണ്ടെങ്കില്‍.....