ദീപാവലി കഴിഞ്ഞൂ....ദീപങ്ങളും പൊലിഞ്ഞൂ...
നിന്റെ മനസ്സിലെ മധുരാഭിലാഷവും
നീയും ഉണർന്നിരുന്നൂ....
ദീപാവലി കഴിഞ്ഞൂ....ദീപങ്ങളും പൊലിഞ്ഞൂ...
ഒരു സ്നേഹഗാനത്തിൻ പല്ലവി പാടി
അനുപല്ലവി നീ മറന്നേ പോയ്...(2)
കാലമാം വേടന്റെ അമ്പു തറച്ചു നീ
മറ്റൊരു ദുഃഖമായ് കേഴുന്നു..
മറ്റൊരു ദുഃഖമായ് കേഴുന്നു.....
ദീപാവലി കഴിഞ്ഞൂ....ദീപങ്ങളും പൊലിഞ്ഞൂ...
ഒരു സായംസന്ധ്യയിൽ ധ്യാനിച്ചിരുന്നു
തമസാ നദിതൻ തീരത്തിൽ...(2)
ഓർമ്മതൻ തീക്കനൽ നെഞ്ചിൽ നിറച്ചു നീ
മറ്റൊരു സീതയായ് തേങ്ങുന്നു...
മറ്റൊരു സീതയായ് തേങ്ങുന്നു.....
(ദീപാവലി കഴിഞ്ഞൂ...)