Deebaaraadhana nada

ദീപാരാധന നട
Year
Language

ദീപാരാധന നടതുറന്നൂ
ദിവസദലങ്ങള്‍ ചുവന്നൂ
ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകള്‍
പുഷ്പാഞ്ജലിക്കായ് വിടര്‍ന്നൂ

ചന്ദനമുഴുക്കാപ്പു ചാര്‍ത്തിയ ശരത്കാല
സുന്ദരി ശശിലേഖേ നിന്റെ
അരയിലെ ഈറന്‍ പുടവത്തുമ്പില്‍ ഞാന്‍
അറിയാതെ തൊട്ടുപോയീ
അന്നുനീ അടിമുടി കോരിത്തരിച്ചു പോയീ
(ദീപാരാധന നടതുറന്നൂ....)

അറ്റംകെട്ടിയ കാര്‍കൂന്തലില്‍
ദശപുഷ്‌പം ചൂടിയ യുവകാമിനീ
അരികില്‍ ഞാന്‍ വന്നപ്പോള്‍ എന്തിനു മാറില്‍ നീ
തൊഴുകൈവല്ലികള്‍ പടര്‍ത്തീ എന്നെ നീ
തളിരിട്ട ലജ്ജയിലുണര്‍ത്തീ
(ദീപാരാധന നടതുറന്നൂ....)

അനുരാഗസരസ്വതീ ക്ഷേത്രത്തിലെ
കാവ്യസുരഭിയാം വരവര്‍ണ്ണീനി
ഒരുരാത്രി കിളിവാതില്‍ തുറന്നുവയ്ക്കു
എനിക്കായ് ഒരു ദാഹമായ് നീ ഉണര്‍ന്നിരിക്കൂ‍
ഒരുരാത്രി കിളിവാതില്‍ തുറന്നുവയ്ക്കു
എനിക്കായ് ഒരു ദാഹമായ് നീ ഉണര്‍ന്നിരിക്കൂ‍.......

dībārādhana naḍaduṟannū
divasadalaṅṅaḽ suvannū
bhūmiyuḍĕ kayyilĕ kaൌmāramalligagaḽ
puṣpāñjalikkāy viḍarnnū

sandanamuḻukkāppu sārttiya śaratkāla
sundari śaśilekhe ninṟĕ
arayilĕ īṟan puḍavattumbil ñān
aṟiyādĕ tŏṭṭuboyī
annunī aḍimuḍi korittariccu poyī
(dībārādhana naḍaduṟannū....)

aṭraṁkĕṭṭiya kārgūndalil
daśabuṣ‌paṁ sūḍiya yuvagāminī
arigil ñān vannappoḽ ĕndinu māṟil nī
tŏḻugaivalligaḽ paḍarttī ĕnnĕ nī
taḽiriṭṭa lajjayiluṇarttī
(dībārādhana naḍaduṟannū....)

anurāgasarasvadī kṣetrattilĕ
kāvyasurabhiyāṁ varavarṇṇīni
ŏrurātri kiḽivādil tuṟannuvaykku
ĕnikkāy ŏru dāhamāy nī uṇarnnirikkū
ŏrurātri kiḽivādil tuṟannuvaykku
ĕnikkāy ŏru dāhamāy nī uṇarnnirikkū.......