Deebaaraadhana

ദീപാരാധന
Year
Language

ദീപാരാധന സമയവും കാത്തുനില്ക്കേ
നിറമിഴിയൊരു മലര്‍ക്കൂമ്പായി..
മലരിന്‍ മധു പോലെ ഒരു തുള്ളി മിഴിനീരെന്‍
മനസ്സിന്റെ ചിത്രമായി ചിതറിവീണു...
(ദീപാരാധന...)

കണ്ണീരു ചിതറിയ പാടു കണ്ടു ചിരിച്ചിട്ട്
ഭഗവാന്‍ പതിവു പോലെ കണ്ണടച്ചു.. (കണ്ണീരു..)
ഇവള്‍ സ്വന്തം ഹൃദയത്തിന്നിതളുകള്‍ ഓരോന്നായ്
അടര്‍ത്തടര്‍ത്തിട്ടിട്ട് തിരിച്ചുപോന്നു... (ഇവള്‍..)
(ദീപാരാധന...)

ഇന്നലെ സ്വപ്നത്തില്‍ ബ്രാഹ്മമുഹൂര്‍ത്ത നേരം
ഒരു പദവിന്യാസമെന്‍ മനസ്സിലാടി.. (ഇന്നലെ..)
എവിടെയോ താണ്ഡവത്തിന്‍ ദ്രുതതാളമുള്ളില്‍ കേള്‍ക്കേ
ലാസ്യഭാവങ്ങളാടി ഉണര്‍ന്നു പോയ്‌ ഞാന്‍... (എവിടെയോ..)
(ദീപാരാധന...)

----

dībārādhana samayavuṁ kāttunilkke
niṟamiḻiyŏru malarkkūmbāyi..
malarin madhu polĕ ŏru tuḽḽi miḻinīrĕn
manassinṟĕ sitramāyi sidaṟivīṇu...
(dībārādhana...)

kaṇṇīru sidaṟiya pāḍu kaṇḍu siricciṭṭ
bhagavān padivu polĕ kaṇṇaḍaccu.. (kaṇṇīru..)
ivaḽ svandaṁ hṛdayattinnidaḽugaḽ oronnāy
aḍarttaḍarttiṭṭiṭṭ tiriccubonnu... (ivaḽ..)
(dībārādhana...)

innalĕ svapnattil brāhmamuhūrtta neraṁ
ŏru padavinyāsamĕn manassilāḍi.. (innalĕ..)
ĕviḍĕyo tāṇḍavattin drudadāḽamuḽḽil keḽkke
lāsyabhāvaṅṅaḽāḍi uṇarnnu poy‌ ñān... (ĕviḍĕyo..)
(dībārādhana...)

----