Darsanam punya darsanam

ദർശനം പുണ്യ ദർശനം
Year
Language

ദര്‍ശനം പുണ്യദര്‍ശനം
ശബരിമലവാസന്‍ സ്വാമിഅയ്യപ്പന്‍
മകരദീപം ദിവ്യദര്‍ശനം
(ദര്‍ശനം)

സര്‍വ്വപാപ നരജന്മവിമോചനം
സന്നിധി ദൈവീകദര്‍ശനം
ദുര്‍വ്വഴിയല്ലാത്ത സന്മാര്‍ഗസൗഭാഗ്യം
ഏകിടും ശാസ്താദര്‍ശനം
(ദര്‍ശനം)

കാരുണ്യമൂര്‍ത്തിയായ് കാഴ്ചതരും ദേവന്‍
കര്‍പ്പൂര ആഴി ദര്‍ശനം
തീരാത്ത ദാരിദ്ര്യദുഃഖങ്ങള്‍ തീര്‍ത്തെന്നും
ക്ഷേമം അരുളും ദര്‍ശനം
(ദര്‍ശനം)

അയ്യപ്പഭക്തന്മാര്‍ എരുമേലിപ്പേട്ടയില്‍
തയ്യത്തയ്യയെന്നു നൃത്തമാടി
അയ്യപ്പശരണം വിളി കൂടി
പരമാനന്ദം കൊള്ളും ദര്‍ശനം
(ദര്‍ശനം)

പള്ളിക്കെട്ടും താങ്ങി പതിനെട്ടുപടി കേറി
തുള്ളിക്കളിക്കുന്ന ദര്‍ശനം
ഉള്ളത്തില്‍ ഭക്തിയാം വെള്ളം കവിഞ്ഞ്
കണ്ണുനീരാടും ദര്‍ശനം
(ദര്‍ശനം)

darśanaṁ puṇyadarśanaṁ
śabarimalavāsan svāmiayyappan
magaradībaṁ divyadarśanaṁ
(darśanaṁ)

sarvvabāba narajanmavimosanaṁ
sannidhi daivīgadarśanaṁ
durvvaḻiyallātta sanmārgasaubhāgyaṁ
egiḍuṁ śāstādarśanaṁ
(darśanaṁ)

kāruṇyamūrttiyāy kāḻsadaruṁ devan
karppūra āḻi darśanaṁ
tīrātta dāridryaduḥkhaṅṅaḽ tīrttĕnnuṁ
kṣemaṁ aruḽuṁ darśanaṁ
(darśanaṁ)

ayyappabhaktanmār ĕrumelippeṭṭayil
tayyattayyayĕnnu nṛttamāḍi
ayyappaśaraṇaṁ viḽi kūḍi
paramānandaṁ kŏḽḽuṁ darśanaṁ
(darśanaṁ)

paḽḽikkĕṭṭuṁ tāṅṅi padinĕṭṭubaḍi keṟi
tuḽḽikkaḽikkunna darśanaṁ
uḽḽattil bhaktiyāṁ vĕḽḽaṁ kaviññ
kaṇṇunīrāḍuṁ darśanaṁ
(darśanaṁ)