Danda gobura

ദന്ത ഗോപുര
Year
Language

ദന്തഗോപുര മേഘരഥത്തില്‍

ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി
ചഞ്ചനപവനന്‍ താരാട്ട്‌ പാടി
ഇന്ദ്രവല്ലരി വീണു മയങ്ങി
ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി

വാനില്‍ മുകിലുകള്‍ പുണരും നേരം
മണ്ണില്‍ നിഴലുകള്‍ പിണരും നേരം (വാനില്‍..)
ഏകാന്തതയുടെ ഹൃദയവനത്തില്‍
പ്രേമകവിത തുളുമ്പും യാമം
ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി

ആദ്യരാഗ വികാരം പകരും
ഹര്‍ഷരോമാഞ്ചത്തിന്‍ കുളിരില്‍ (ആദ്യ..)
പാതിനിദ്രയില്‍ അലയും സഖി പോല്‍
പാതിരാവും കനവുകള്‍ കാണ്മൂ.. (ദന്തഗോപുര..)

dandagobura megharathattil

dandagobura megharathattil
sandralekha savāri tuḍaṅṅi
sañjanabavanan dārāṭṭ‌ pāḍi
indravallari vīṇu mayaṅṅi
dandagobura megharathattil
sandralekha savāri tuḍaṅṅi

vānil mugilugaḽ puṇaruṁ neraṁ
maṇṇil niḻalugaḽ piṇaruṁ neraṁ (vānil..)
egāndadayuḍĕ hṛdayavanattil
premagavida tuḽumbuṁ yāmaṁ
dandagobura megharathattil
sandralekha savāri tuḍaṅṅi

ādyarāga vigāraṁ pagaruṁ
harṣaromāñjattin kuḽiril (ādya..)
pādinidrayil alayuṁ sakhi pol
pādirāvuṁ kanavugaḽ kāṇmū.. (dandagobura..)