Daivattin

ദൈവത്തിന്‍
Work
Year
Language

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു (ദൈവത്തിന്‍ )
കന്യകമാതാവിന്‍ കണ്ണിലുണ്ണിയെ
കാണായി പശുവിന്‍ തൊഴുത്തില്‍ -അന്നു
കാണായി പശുവിന്‍ തൊഴുത്തില്‍
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു

മാനവരാശിതന്‍ പാപങ്ങളാകെ തന്‍
പാവനരക്തത്താല്‍ കഴുകീടുവാന്‍
ഗാഗുല്‍ഥാമലയില്‍ ബലിയാടായ് തീരാന്‍
ബതല്‍ഹാമില്‍ പശുവിന്‍ തൊഴുത്തിലെ പുല്ലില്‍
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു

മാലാഖമാരവര്‍ പാടി ഇനി
മാനവര്‍ക്കെല്ലാം സമാധാനമെന്നായ്
സ്വര്‍ഗത്തില്‍ ദൈവത്തെ വാഴ്ത്തി വാഴ്ത്തി
സ്വര്‍ഗീയ സംഗീതം പാടി - അന്നു
സ്വര്‍ഗീയ സംഗീതം പാടി
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു

രാവിലാ നക്ഷത്രം വാനിലുദിച്ചപ്പോള്‍
രാജാക്കള്‍ മൂന്നുപേര്‍ വന്നുചേര്‍ന്നു
മതിമറന്നപ്പോള്‍ മധുരമാം ഗാനം
ഇടയന്മാരെങ്ങെങ്ങും പാടി നടന്നു
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു

ഈശോമിശിഹാ വന്നല്ലോ
ഇനിമേല്‍ മന്നിനു സുഖമല്ലോ
ഓശാനാ ഓശാനാ
പാപം പോക്കും ശിശുവല്ലോ
പാവന ദൈവിക ശിശുവല്ലോ
ഓശാനാ ഓശാനാ

daivattin putran janiccu
ŏru pāvana nakṣatraṁ vāniludiccu (daivattin )
kanyagamādāvin kaṇṇiluṇṇiyĕ
kāṇāyi paśuvin dŏḻuttil -annu
kāṇāyi paśuvin dŏḻuttil
daivattin putran janiccu

mānavarāśidan pābaṅṅaḽāgĕ tan
pāvanaraktattāl kaḻugīḍuvān
gāguldhāmalayil baliyāḍāy tīrān
badalhāmil paśuvin dŏḻuttilĕ pullil
daivattin putran janiccu

mālākhamāravar pāḍi ini
mānavarkkĕllāṁ samādhānamĕnnāy
svargattil daivattĕ vāḻtti vāḻtti
svargīya saṁgīdaṁ pāḍi - annu
svargīya saṁgīdaṁ pāḍi
daivattin putran janiccu

rāvilā nakṣatraṁ vāniludiccappoḽ
rājākkaḽ mūnnuber vannusernnu
madimaṟannappoḽ madhuramāṁ gānaṁ
iḍayanmārĕṅṅĕṅṅuṁ pāḍi naḍannu
daivattin putran janiccu
ŏru pāvana nakṣatraṁ vāniludiccu
daivattin putran janiccu

īśomiśihā vannallo
inimel manninu sukhamallo
ośānā ośānā
pābaṁ pokkuṁ śiśuvallo
pāvana daiviga śiśuvallo
ośānā ośānā