ദൈവസ്നേഹം തേന്മഴ പോലെ
തൈമണിത്തെന്നല്‍ പോലെ
ദാഹവേനല്‍ തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും
സ്വര്‍ഗരാജ്യം സ്വന്തമല്ലോ
ദൈവത്തിന്‍ നന്മകള്‍ സ്വന്തമല്ലോ
(ദൈവസ്നേഹം)
അഭയം നല്‍കുന്ന തണലെവിടെ
ആശ്രയമരുളുന്ന മൊഴിയെവിടെ
അന്നം കൊടുക്കുന്ന തപസ്സെവിടെ
അക്ഷരം നല്‍കുന്ന മനസ്സെവിടെ
ആ മൊഴിക്കുള്ളില്‍ വാഴുന്നു ദൈവം
ആനന്ദരൂപനായ്
ആ മനസ്സിന്റെ വേരായ ദൈവം
ആത്മീയ നാഥനായ്
സ്നേഹമാകുന്നു ദൈവം .....
(ദൈവസ്നേഹം )