ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ ദൈവമെവിടെ
മണ്ണിലെ ദുഖത്തിന്‍ ചുമടുതാങ്ങിയായ്
പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടേ-
ദൈവമെവിടേ
പണ്ടു സീതയൊഴുക്കിയ കണ്ണീര്‍
വീണ്ടും പലകുറി കണ്ടൂ കാലം
ശീലാവതിയും ദേവയാനിയും
വീണ്ടും പിറന്നതും കണ്ടൂ കാലം
(ദൈവമെവിടേ)
മര്‍ത്ത്യനെന്ന മനോഹര നാമം
മാംസദാഹത്തിന്‍ പര്യായമായി
ത്യാഗമെന്ന മനോഹര നാമം
പ്രേമഭംഗത്തിന്‍ പര്യായമായി
(ദൈവമെവിടേ)