Daivame (manassinre maniyarayil)

ദൈവമേ (മനസ്സിന്റെ മണിയറയില്‍)
Work
Year
Language

ദൈവമേ ദേവകീ നന്ദനാ
നിൻ പദം കൈവണങ്ങുന്നേ
കമലാ മനോഹരാ..

മനസിന്റെ മണിയറയിൽ മായാത്ത രൂപമേ
നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ
നാണിച്ചു തല താഴ്ത്തും പ്രാണേശ നീ വളർന്നു
നാഗരീകനായ് വരുമ്പോൾ ഞാനറിയുമോ
കൊമ്പൻ മീശയുണ്ടോ കോട്ടും ഹാറ്റുമുണ്ടോ
അൻപിയന്നു പോരുമെന്റെ ജീവനായകാ
(മനസ്സിന്റെ...)

മണമുതിരും പൂക്കളേ നിങ്ങളറിയുമോ
എന്റെ മണവാളൻ പോരുമവൻ മനം കുളിർക്കാൻ
ആ മൃദുല പൂമേനി നിൻ മെയ്യിൽ പതിയുമ്പോൾ
നോവാതെ നോക്കണമേ പൂമെത്തേ
(മനസ്സിന്റെ...)

daivame devagī nandanā
nin padaṁ kaivaṇaṅṅunne
kamalā manoharā..

manasinṟĕ maṇiyaṟayil māyātta rūbame
ninakkāyi nombu noṭru nilkkayāṇu ñān
nāṇiccu tala tāḻttuṁ prāṇeśa nī vaḽarnnu
nāgarīganāy varumboḽ ñānaṟiyumo
kŏmban mīśayuṇḍo koṭṭuṁ hāṭrumuṇḍo
anpiyannu porumĕnṟĕ jīvanāyagā
(manassinṟĕ...)

maṇamudiruṁ pūkkaḽe niṅṅaḽaṟiyumo
ĕnṟĕ maṇavāḽan porumavan manaṁ kuḽirkkān
ā mṛdula pūmeni nin mĕyyil padiyumboḽ
novādĕ nokkaṇame pūmĕtte
(manassinṟĕ...)