ദൈവമേ കരുണാ സാഗരമേ
ചരണാംബുജമേ ആശ്രയമായ് മേ
സകലഗുണാകരമേ
(ദൈവമേ....)
മംഗലദാതാ ഹേ ജഗന്നാഥാ
സ്നേഹപാവനപരമപാദാ
പരമാനന്ദമേ
(ദൈവമേ....)
ചപലജീവിതപാഴ്സുഖങ്ങളില്‍
മുഴുകാനാശയെഴാതെ
പാപചിന്തകളില്‍ മൂടുപെടാതെ
നീയേ കാത്തരുള്‍ ദേവാ
സത്യ സനാതനമേ
(ദൈവമേ....)
മാനധനാദികളെല്ലാം നീയേ
മാനവനാശാകേന്ദ്രം നീയേ
ശാശ്വതസുഖവും പാരില്‍ നീയേ
കനിയൂ ദയാനിധേ
(ദൈവമേ...)
daivame karuṇā sāgarame
saraṇāṁbujame āśrayamāy me
sagalaguṇāgarame
(daivame....)
maṁgaladādā he jagannāthā
snehabāvanabaramabādā
paramānandame
(daivame....)
sabalajīvidabāḻsukhaṅṅaḽil
muḻugānāśayĕḻādĕ
pābasindagaḽil mūḍubĕḍādĕ
nīye kāttaruḽ devā
satya sanādaname
(daivame....)
mānadhanādigaḽĕllāṁ nīye
mānavanāśāgendraṁ nīye
śāśvadasukhavuṁ pāril nīye
kaniyū dayānidhe
(daivame...)