Daivam neeye ayyappa

ദൈവം നീയെ അയ്യപ്പ
Year
Language

ദൈവം നീയേ അയ്യപ്പാ
മായാമയനേ മെയ്യപ്പാ (2)
നിന്നുടേ മഹിമയ്ക്കതിരില്ല
നിൻ ദീനദയയ്ക്കും അളവില്ല
(ദൈവം നീയേ...)

കണ്ണിനു കാഴ്ചയുമരുളീ നീയീ
പാഴിരുളിൽ കതിരൊളി തൂകി
മണ്ണിതിൽ സത്യം ഞാൻ കണ്ടു
നിൻ സന്നിധിയിൽ നിത്യാനന്ദം
(ദൈവം നീയേ...)

ഊമയെ ഗായകനാക്കി നീയീ
കുരുടനു സ്വർഗ്ഗം കാട്ടി നീ
എല്ലാം നിന്നുടെ ലീലകളേ
ആ സ്നേഹക്കടലിൻ ഗാഥകളേ
(ദൈവം നീയേ...)

ശരണം ശരണം സ്വാമി ശരണം
ശരണം ശരണം അയ്യപ്പ ശരണം (4)
അയ്യപ്പ ശരണം സ്വാമി ശരണം (3)

daivaṁ nīye ayyappā
māyāmayane mĕyyappā (2)
ninnuḍe mahimaykkadirilla
nin dīnadayaykkuṁ aḽavilla
(daivaṁ nīye...)

kaṇṇinu kāḻsayumaruḽī nīyī
pāḻiruḽil kadirŏḽi tūgi
maṇṇidil satyaṁ ñān kaṇḍu
nin sannidhiyil nityānandaṁ
(daivaṁ nīye...)

ūmayĕ gāyaganākki nīyī
kuruḍanu svarggaṁ kāṭṭi nī
ĕllāṁ ninnuḍĕ līlagaḽe
ā snehakkaḍalin gāthagaḽe
(daivaṁ nīye...)

śaraṇaṁ śaraṇaṁ svāmi śaraṇaṁ
śaraṇaṁ śaraṇaṁ ayyappa śaraṇaṁ (4)
ayyappa śaraṇaṁ svāmi śaraṇaṁ (3)