Daivabutraa nin

ദൈവപുത്രാ നിൻ
Year
Language

ദൈവപുത്രാ നിന്‍ കാല്‍തളിരില്‍
മെഴുകുതിരിയായ് ഞാനുരുകുന്നൂ
എന്റെ നിലവിളി നീ കേള്‍ക്കണമേ -
എന്റെ പ്രാര്‍ഥന കേള്‍ക്കണമേ - ദൈവപുത്രാ

നീ ശിരസ്സില്‍ മുള്‍മുടി ചൂടി -
നീ മരക്കുരിശ്ശേന്തി
കരുണ വിളയും കരപല്ലവത്തില്‍
കാരിരുമ്പാണിയമര്‍ന്നു
എന്റെ കഥയും നിന്‍ കഥയായി
എന്നാത്മാവും മുള്‍മുടി ചൂടീ
മുള്‍മുടി ചൂടീ - മുടി ചൂടീ (ദൈവപുത്രാ)

നീ കലങ്ങിയ വീഞ്ഞു കുടിച്ചു
നീ നിണത്തില്‍ കുളിച്ചു
കദനവീഞ്ഞാം കണ്ണീര്‍ കുടിച്ചു
കാല്വരിയില്‍ വീണടിഞ്ഞു
എന്റെ കഥയും നിന്‍ കഥയായി
എന്നാത്മാവും മരക്കുരിശ്ശേന്തീ -
മരക്കുരിശ്ശേന്തീ - കുരിശ്ശേന്തീ (ദൈവപുത്രാ)

daivabutrā nin kāldaḽiril
mĕḻugudiriyāy ñānurugunnū
ĕnṟĕ nilaviḽi nī keḽkkaṇame -
ĕnṟĕ prārdhana keḽkkaṇame - daivabutrā

nī śirassil muḽmuḍi sūḍi -
nī marakkuriśśendi
karuṇa viḽayuṁ karaballavattil
kārirumbāṇiyamarnnu
ĕnṟĕ kathayuṁ nin kathayāyi
ĕnnātmāvuṁ muḽmuḍi sūḍī
muḽmuḍi sūḍī - muḍi sūḍī (daivabutrā)

nī kalaṅṅiya vīññu kuḍiccu
nī niṇattil kuḽiccu
kadanavīññāṁ kaṇṇīr kuḍiccu
kālvariyil vīṇaḍiññu
ĕnṟĕ kathayuṁ nin kathayāyi
ĕnnātmāvuṁ marakkuriśśendī -
marakkuriśśendī - kuriśśendī (daivabutrā)