Daarlimk daarlimk

ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌
Year
Language

ഡാര്‍ലിങ് ഡാര്‍ലിങ് നീയൊരു ഡാലിയാ
താഴമ്പൂക്കള്‍ക്കിടയില്‍ പൂത്തൊരു ഡാലിയാ

ശരോണിലെ ശരല്‍ക്കാലത്തിന്‍ സ്മരണകളോ
പൂവായ് വിരിഞ്ഞനാള്‍ നിന്നിലുണര്‍ന്ന വികാരങ്ങളോ?
നിന്‍ മൃദുലാധര സിന്ദൂരത്തിനു നിറം നല്‍കി?
അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ?

ശരാസിലെ ഒമര്‍ഖയ്യാമിന്‍ കവിതകളോ
അന്ത:പ്പുരത്തിലെ നിദ്രകള്‍ നെയ്ത കിനാവുകളോ?
നിന്‍ നീലാഞ്ജന നേത്രങ്ങള്‍ക്കു മദം കൂട്ടി?
അതോ ഈ മധഗന്ധം കൊതിച്ചു നില്‍ക്കും കാമമോഹിതരോ?

ḍārliṅ ḍārliṅ nīyŏru ḍāliyā
tāḻambūkkaḽkkiḍayil pūttŏru ḍāliyā

śaroṇilĕ śaralkkālattin smaraṇagaḽo
pūvāy viriññanāḽ ninniluṇarnna vigāraṅṅaḽo?
nin mṛdulādhara sindūrattinu niṟaṁ nalgi?
ado ī madhusaṣagaṁ ninakku nīṭṭuṁ premabaൌruṣamo?

śarāsilĕ ŏmarghayyāmin kavidagaḽo
anda:ppurattilĕ nidragaḽ nĕyda kināvugaḽo?
nin nīlāñjana netraṅṅaḽkku madaṁ kūṭṭi?
ado ī madhagandhaṁ kŏdiccu nilkkuṁ kāmamohidaro?