Daaham daaham

ദാഹം ദാഹം
Work
Year
Language

ദാഹം....ദാഹം
സ്നേഹസാഗരതീരത്തലയും
ദാഹമല്ലോ ഞാൻ
വരുമോ...വരുമോ...
പ്രിയമുള്ളവനേ വരുമോ (ദാഹം..)

ചുടുകണ്ണീരാൽ ചിത്രമെഴുതിയ
സ്മരണകൾതൻ ചുമരുകളിൽ
കാറ്റുകെടുത്തിയ കൽവിളക്കുകൾ
കൊളുത്തിത്തരുമോ
വരുമോ...വരുമോ...
പ്രിയമുള്ളവനേ വരുമോ (ദാഹം..)

വിധിയുടെ വീട്ടിൽ തപസ്സിരിക്കും
വിരഹിണി ഞാൻ വിരഹിണി ഞാൻ
മനസ്സിൻ മൺപാത്രമുടയും മുൻപെ
മടങ്ങിവരുമോ
വരുമോ...വരുമോ...
പ്രിയമുള്ളവനേ വരുമോ-(ദാഹം...)

dāhaṁ....dāhaṁ
snehasāgaradīrattalayuṁ
dāhamallo ñān
varumo...varumo...
priyamuḽḽavane varumo (dāhaṁ..)

suḍugaṇṇīrāl sitramĕḻudiya
smaraṇagaḽtan sumarugaḽil
kāṭrugĕḍuttiya kalviḽakkugaḽ
kŏḽuttittarumo
varumo...varumo...
priyamuḽḽavane varumo (dāhaṁ..)

vidhiyuḍĕ vīṭṭil tabassirikkuṁ
virahiṇi ñān virahiṇi ñān
manassin maṇbātramuḍayuṁ munpĕ
maḍaṅṅivarumo
varumo...varumo...
priyamuḽḽavane varumo-(dāhaṁ...)