Brahmagamalam

ബ്രഹ്മകമലം
Work
Year
Language

ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയീ
വീണാധരീ ശാതോധരീ
പാഹിമാം പാഹിമാം പരിപാഹിമാം (ബ്രഹ്മ)

ദേവീ മാഹാത്മ്യ ലഹരിയിലെന്‍ മനം
സര്‍ഗ സാഗരമാകേണം (2)
നൈവേദ്യ മന്ത്രാങ്കുരങ്ങളില്‍
അമ്മേ അന്നപൂര്ണാമൃതമരുളേണം
ആത്മപൂജാ മുദ്രകളില്‍
ദേവീ ഭാവ തരംഗമുയര്‍ത്തേണം (ബ്രഹ്മ)

ജന്മ ജന്മാന്തര പാപശിലകള്‍
പുണ്യ സോപാനമായ്‌ മാറേണം (2)
പുണ്യാഹ ജലബിന്ദുവില്‍ ദേവീ
കാരുണ്യ വാരിധിയുണരേണം
നിത്യവുമെന്‍ ചേതനയില്‍
കരുണാ മലയമാരുതനൊഴുകേണം (ബ്രഹ്മ)

brahmagamalaṁ śrīlagamāgiya
nādabrahma sudhāmayī
vīṇādharī śādodharī
pāhimāṁ pāhimāṁ paribāhimāṁ (brahma)

devī māhātmya lahariyilĕn manaṁ
sarga sāgaramāgeṇaṁ (2)
naivedya mandrāṅguraṅṅaḽil
amme annabūrṇāmṛtamaruḽeṇaṁ
ātmabūjā mudragaḽil
devī bhāva taraṁgamuyartteṇaṁ (brahma)

janma janmāndara pābaśilagaḽ
puṇya sobānamāy‌ māṟeṇaṁ (2)
puṇyāha jalabinduvil devī
kāruṇya vāridhiyuṇareṇaṁ
nityavumĕn sedanayil
karuṇā malayamārudanŏḻugeṇaṁ (brahma)