Brahmagamaladala

ബ്രഹ്മകമലദല
Year
Language

ബ്രഹ്മകമല ദലങ്ങളുണർന്നു
തങ്കനൂപുര നാദമുയർന്നു
സ്വരജതി സാഗര തരംഗ മാലകൾ
ഹിമഗിരി മുടിയിലണഞ്ഞു
ദേവീ...ദേവീ...ദേവീ...
സൃഷ്ടി സ്ഥിതിലയ സംഹാരത്തിൻ
നൃത്തോത്സവ മുദ്രയണിയൂ...
അണിയൂ.....
ബ്രഹ്മകമല ദലങ്ങളുണർന്നു...

അനന്തകോടി കതിരവമിഴിയാൽ
അമംഗളങ്ങൾ അകറ്റൂ...
അനന്തകോടി കതിരവമിഴിയാൽ
അമംഗളങ്ങൾ അകറ്റൂ...
അപൂർവ്വ നടന സരിത്തേ ഭൂമിയിൽ
അദ്വൈതാമൃതമാകൂ...
അധർമ്മശിരസ്സുകൾ അരിഞ്ഞു വീഴ്ത്താൻ
കരവാളേന്തുക ദുർഗ്ഗേ...
ദുർഗ്ഗേ...ദുർഗ്ഗേ...ദുർഗ്ഗേ...

ബ്രഹ്മകമല ദലങ്ങളുണർന്നു...
ഉണർന്നൂ...ഉണർന്നൂ...ഉണർന്നൂ....

brahmagamala dalaṅṅaḽuṇarnnu
taṅganūbura nādamuyarnnu
svarajadi sāgara taraṁga mālagaḽ
himagiri muḍiyilaṇaññu
devī...devī...devī...
sṛṣṭi sthidilaya saṁhārattin
nṛttotsava mudrayaṇiyū...
aṇiyū.....
brahmagamala dalaṅṅaḽuṇarnnu...

anandagoḍi kadiravamiḻiyāl
amaṁgaḽaṅṅaḽ agaṭrū...
anandagoḍi kadiravamiḻiyāl
amaṁgaḽaṅṅaḽ agaṭrū...
abūrvva naḍana saritte bhūmiyil
advaidāmṛtamāgū...
adharmmaśirassugaḽ ariññu vīḻttān
karavāḽenduga durgge...
durgge...durgge...durgge...

brahmagamala dalaṅṅaḽuṇarnnu...
uṇarnnū...uṇarnnū...uṇarnnū....