Bhramana pathattinre

ഭ്രമണ പഥത്തിന്റെ
Work
Year
Language

ഭ്രമണപഥത്തിന്റെ താളം
പ്രപഞ്ചമനസ്സിന്റെ താളം
ആദിതാളം അനാദിതാളം
അദ്വൈത മന്ത്രമേ താളം

ഈ മണ്ണില്‍ മാനവഗന്ധവുമായ്
വന്നൊരാദമിനും തെറ്റിയ താളം
അന്നുതുടങ്ങി മനുഷ്യ ബന്ധങ്ങളില്‍
തന്തികള്‍ തെറ്റുന്ന താളം

കാല്‍‌വരിക്കുന്നിറങ്ങി മക്കാമദീനവഴി
ഈക്കുരുക്ഷേത്രവും കടന്ന്
നിഴലുകളായ് നീങ്ങും വഴിയാത്രക്കാരിന്നും
ചുവടുകള്‍ തെറ്റുന്ന താളം

ഇവിടെ യുഗങ്ങളായ് ഇരുളും വെളിച്ചവും
ഇണചേര്‍ന്നു തെറ്റുന്ന താളം
വിശ്വതന്ത്രങ്ങള്‍ തെറ്റുന്ന താളം
താളം.........
ഭ്രമണപഥത്തിന്റെ താളം....

bhramaṇabathattinṟĕ tāḽaṁ
prabañjamanassinṟĕ tāḽaṁ
ādidāḽaṁ anādidāḽaṁ
advaida mandrame tāḽaṁ

ī maṇṇil mānavagandhavumāy
vannŏrādaminuṁ tĕṭriya tāḽaṁ
annuduḍaṅṅi manuṣya bandhaṅṅaḽil
tandigaḽ tĕṭrunna tāḽaṁ

kāl‌varikkunniṟaṅṅi makkāmadīnavaḻi
īkkurukṣetravuṁ kaḍann
niḻalugaḽāy nīṅṅuṁ vaḻiyātrakkārinnuṁ
suvaḍugaḽ tĕṭrunna tāḽaṁ

iviḍĕ yugaṅṅaḽāy iruḽuṁ vĕḽiccavuṁ
iṇasernnu tĕṭrunna tāḽaṁ
viśvadandraṅṅaḽ tĕṭrunna tāḽaṁ
tāḽaṁ.........
bhramaṇabathattinṟĕ tāḽaṁ....